15 November Thursday

ട്രംപ് ധാർമികമായി രോഗിയെന്ന് മുൻ എഫ്ബിഐ ഡയറക്‌ടർ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 17, 2018


വാഷിങ്ടൺ > യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശാരീരികമായിട്ട് ആരോഗ്യവാനാണ്, എന്നാൽ ധാർമികമായി അനാരോഗ്യവാനാണെന്ന് മുൻ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമേ. കോമേയെ അധിക്ഷേപിക്കുന്ന ട്രംപിന്റെ നിരവധി ട്വീറ്റുകൾക്കുശേഷമാണ് ടെലിവിഷൻ അഭിമുഖത്തിൽ ജെയിംസ് കോമേ ഇങ്ങനെ പ്രതികരിച്ചത്‌

നമ്മുടെ പ്രസിഡന്റ് രാജ്യത്തിന്റെ മൂല്യങ്ങളെ ഉൾക്കൊള്ളുന്നയാളാകണം, പ്രധാനമായും സത്യത്തോട് കൂറുള്ളയാളാകണം, അഭിമുഖത്തിൽ കോമേ പറഞ്ഞു. ട്രംപ് നിരന്തരം കള്ളം പറയുകയും നീതിക്ക് വിലങ്ങുതടിയാകുകയുമാണ്. ട്രംപിന് മാനസികരോഗമോ മതിഭ്രമത്തിന്റെ തുടക്കമോ ആകാം. പ്രസിഡന്റ് തെരഞ്ഞെടുപ്പുകാലത്ത് കോമേക്കെതിരെ ട്രംപ് രൂക്ഷമായ വിമർശം നടത്തിയിരുന്നു. 

പ്രധാന വാർത്തകൾ
Top