15 November Thursday

എത്യോപ്യൻ പ്രധാനമന്ത്രി ഹെയ്ലെ മറിയം ദേസെലെഗൻ രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Friday Feb 16, 2018


അദിസ് അബാബ > സർക്കാർ വിരുദ്ധപ്രക്ഷോഭത്തെ തുടർന്ന് എത്യോപ്യൻ പ്രധാനമന്ത്രി ഹെയ്ലെമറിയം ദേസെലെഗൻ രാജിവച്ചു. രാജ്യത്ത് സുസ്ഥിരമായ സമാധാനവും ജനാധിപത്യവും ഉറപ്പുവരുത്താൻ ഉതകുന്ന പരിഷ്കാരങ്ങൾക്കായാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. 2012ലാണ് ഹെയ്ലെമറിയം പ്രധാനമന്ത്രിയായത്. ഇതോടെ രാജ്യത്ത് ഒരുവർഷമായി തുടരുന്ന അടിയന്തരാവസ്ഥയ്ക്ക് വിരാമമായി.

എത്യോപ്യയിൽ മാസങ്ങളായി സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾ നടന്നുവരികയാണ്. അടുത്തിടെ പ്രക്ഷോഭകാരികളായ പത്തുപേർ സുരക്ഷാസൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ രാജിപ്രഖ്യാപനത്തിന് ശേഷം ആയിരക്കണക്കിന് പ്രക്ഷോഭകാരികളെ ജയിൽമോചിതരാക്കി. 2015മുതൽ ആണ് എത്യോപ്യയിൽ രക്തരൂഷിതമായ സംഘർഷങ്ങൾ അരങ്ങേറിയത്.  രാജ്യത്ത് രാഷ്ട്രീയ‐സാമ്പത്തിക പരിഷ്കാരങ്ങൾ വേണമെന്നും അഴിമതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ജനം തെരുവിലിറങ്ങിയത്.

പ്രധാന വാർത്തകൾ
Top