23 September Sunday

ചൈനയില്‍ വന്‍ ഭൂകമ്പം; 13 മരണം, കനത്ത നാശനഷ്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 9, 2017

ബെയ്ജിങ്> ചൈനയില്‍ വന്‍ ഭൂചലനത്തില്‍ കനത്ത നാശനഷ്ടം, 13 പേര്‍ മരിച്ചു. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് സിച്ചുവാന്‍ പ്രവശ്യയില്‍ ഉണ്ടായത്. പരുക്കേറ്റവരില്‍ 50 പേരുടെ നില ഗുരുതരമാണെന്നു സിച്ചുവാന്‍ സര്‍ക്കാര്‍ അറിയിച്ചു. ജുഷൈഗോ വിനോദ സഞ്ചാര മേഖലയില്‍ എത്തിയ  സഞ്ചാരികളാണ് മരിച്ചവരെന്ന് പീപ്പിള്‍സ് ഡെയ്‌ലിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം

 പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.20ഓടെയാണു ഭൂചലനമുണ്ടായത്. കാര്യമായ നാശനഷ്ടങ്ങളുണ്ടെന്നാണു റിപ്പോര്‍ട്ട്. ഗ്വാന്‍ജുയാന്‍ നഗരത്തിന് 200 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനം അനുഭവപ്പെട്ടു.ഗ്വാവാ മേഖലയാണു പ്രഭവകേന്ദ്രമെന്ന് പറയുന്നു. നിരവധി ആളുകള്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവര്‍ക്കുവേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സിച്ചുവാന്‍ പ്രവശ്യയില്‍ ഇതിനു മുന്‍പും ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2008ല്‍ ഉണ്ടായ ഭൂചലനത്തില്‍ 70,000 പേരാണ് മരിച്ചത്.
 

പ്രധാന വാർത്തകൾ
Top