17 October Wednesday

മനിലയില്‍ ട്രംപിനെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 15, 2017

മനില > മ്യാന്മറില്‍ സൈനികാക്രമണത്തെതുടര്‍ന്ന് രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ കൂട്ടപ്പലായനം ചെയ്യേണ്ടിവന്ന വിഷയത്തില്‍ ആസിയന്‍ ഉച്ചകോടി കൈക്കൊള്ളുന്ന മൃദുസമീപനത്തില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശസംഘടനകള്‍ രംഗത്തെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ശക്തമായ പ്രകടനങ്ങള്‍ മനിലയില്‍ അരങ്ങേറി. 

ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ട്രംപ് അടക്കമുള്ള ലോകനേതാക്കള്‍ രോഹിന്‍ഗ്യന്‍ വിഷയത്തില്‍ മൌനം പുലര്‍ത്തുകയാണ്.  ആതിഥേയരായ ഫിലിപ്പീന്‍സ് സമ്മേളനാനന്തരം പുറത്തിറക്കാന്‍ തയ്യാറാക്കുന്ന പ്രമേയത്തില്‍ രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ പേരെടുത്ത് പരാമര്‍ശിക്കുന്നില്ല. ബറാക് ഒബാമയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്ന ഫിലിപ്പീന്‍ പ്രസിഡന്റ് റോഡ്രിഗോ ദ്യുട്ടേര്‍ത്, ട്രംപുമായി അടുത്ത സൌഹൃദമാണ് പുലര്‍ത്തുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top