21 July Saturday

ട്രംപ് ജപ്പാനില്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 5, 2017

ടോക്യോ > ജപ്പാന്‍ സന്ദര്‍ശനത്തോടെ ട്രംപിന്റെ ഏഷ്യാസന്ദര്‍ശനത്തിന് തുടക്കം. ഏഷ്യയിലെ അഞ്ച് രാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തുക. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയുമായി ഉത്തരകൊറിയയുമായി ബന്ധപ്പെട്ട വിഷയങ്ങളാകും ചര്‍ച്ചചെയ്യുക. ഉത്തരകൊറിയക്കെതിരെ ജപ്പാനെ കൂട്ടുപിടിച്ച് മുന്നണി രൂപീകരിക്കാന്‍ അമേരിക്ക ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജപ്പാന്‍സന്ദര്‍ശനത്തിന് മുന്നോടിയായി ട്രംപും ഭാര്യ മെലാനിയയും ഹവായ് സന്ദര്‍ശിച്ചു.

1941ലെ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിനിടെ ജപ്പാന്‍ മുക്കിയ യുഎസ്എസ് അരിസോണ കപ്പലിലും സന്ദര്‍ശനം നടത്തി. ജപ്പാനെ കൂടാതെ ദക്ഷിണകൊറിയ, ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top