19 September Wednesday

ട്രംപിന്റെ കുടിയേറ്റനയം; പ്രതിഷേധം ശക്തമാകുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 19, 2018

വാഷിങ്‌ടൺ > അനധികൃത കുടിയേറ്റം ചെറുക്കാനെന്ന‌പേരിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ‌് നടപ്പാക്കുന്ന ‘സെപ്പറേഷൻ പോളിസി’ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പുതിയ നയം നിലവിൽവന്നതോടെ അമേരിക്ക മെക്സിക്കൻ അതിർത്തിയിൽനിന്ന‌് പിടികൂടുന്ന കുടിയേറ്റക്കാരെ നേരിട്ട‌് ജയിലിലടയ്ക്കുകയാണ്. ഒറ്റപ്പെട്ട ഇവരുടെ കുട്ടികളുടെ ദുരിതം അന്താരാഷ്ട്രമാധ്യമങ്ങളിൽ വാർത്തയായിരുന്നു.

നൂറുകണക്കിന‌് കുട്ടികളാണ‌് പ്രത്യേകം വേർതിരിച്ച ഇരുമ്പുകൂടുകളിൽ കഴിയുന്നത‌്. കഴിഞ്ഞ രണ്ടുമാസത്തിനിടെ രണ്ടായിരത്തിലേറെ കുട്ടികൾ ഇത്തരത്തിൽ മാതാപിതാക്കളിൽനിന്നു വേർപെട്ടതായി ഔദ്യോഗികവൃത്തങ്ങളിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട‌്ചെയ‌്തു.

പ്രഥമവനിത മെലനിയ ട്രംപും പ്രസിഡന്റിന്റെ നയത്തിൽ കടുത്ത വിയോജിപ്പ‌് പ്രകടിപ്പിച്ചു. കുട്ടികളെ അച്ഛനമ്മമാരിൽനിന്ന് അകറ്റുന്നതിനെ താൻ വെറുക്കുന്നുവെന്നാണ‌് മെലനിയ പ്രതികരിച്ചത്.
അതേസമയം, ക്രൂരവും അധാർമികവുമാണ‌് ഈ നീക്കമെന്നും തന്റെ ഹൃദയം തകർന്നുവെന്നും മുൻ പ്രഥമവനിത ലോറ ബുഷും പ്രതികരിച്ചു. ട്രംപിന്റെ നയത്തിനെതിരെ കക്ഷിരാഷ്ട്രീയവ്യത്യാസമില്ലാതെ കടുത്ത പ്രതിഷേധമാണ‌് അമേരിക്കയിൽ ഉയരുന്നത‌്.

ഇന്നലെ പിതൃദിനത്തോടനുബന്ധിച്ച‌് ഡെമോക്രാറ്റുകളുടെയും സാമൂഹ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധപരിപാടികൾ നടന്നു.
ട്രംപ് അനുകൂലികളായ റിപ്പബ്ലിക്കൻ സെനറ്റർമാരും നയത്തോട‌് വിയോജിച്ച‌് രംഗത്തെത്തി.

പ്രധാന വാർത്തകൾ
Top