19 January Saturday

ഡിആർ കോംഗോ പ്രസിഡന്റ‌് തെരഞ്ഞെടുപ്പ‌് വിവാദത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

കിൻഷാഹ > കോംഗോയിൽ നടന്ന പ്രസിഡന്റ‌് തെരഞ്ഞെടുപ്പിൽ ഫെലിക‌്സ‌് തിഷിസെക്കേടിയുടെ വിജയത്തിൽ അപാകതയുണ്ടെന്ന‌് ഫ്രഞ്ച‌്, ബെൽജിയം പ്രതിനിധികൾ ആരോപിച്ചു. ഫെലിക‌്സിന്റെ എതിർ സ്ഥാനാർഥി മാർട്ടിൻ ഫയുലുവാണ‌് ജയിച്ചതെന്ന‌് ഫ്രഞ്ച‌് വിദേശമന്ത്രി ജീൻ യേസ‌് ലേ ഡ്രിയാൻ അവകാശപ്പെട്ടു. പുറത്ത‌് വന്നിരിക്കുന്ന ഫലം യഥാർഥ ഫലമല്ല. കാത്തലിക്ക‌് പള്ളിയിൽനിന്ന‌് കോംഗോയിലേക്ക‌്  40,000 പേരെ തെരഞ്ഞെടുപ്പ‌് നിരീക്ഷിക്കാൻ വിന്യസിച്ചിരുന്നു.

ഇവർ നടത്തിയ അന്വേഷണത്തിൽ ഫയുലു ജയിക്കുമെന്നായിരുന്നു കണ്ടെത്തിയത‌്. എന്നാൽ, നാഷണൽ എപ്പിസ‌്കോപ്പിക്കൽ കോൺഫറൻസ‌് ഓഫ‌് ദി കോംഗോ (സെൻകോ) പ്രഖ്യാപിച്ച ഫലം വിപരീതമാണെന്ന‌് ജീൻ അഭിപ്രായപ്പെട്ടു. ബെൽജിയം വിദേശമന്ത്രി ഡിഡിയർ റെയ‌്ണ്ടേഴ‌്സ‌് ഇതുസംബന്ധിച്ച‌് യുഎന്നിൽ പരാതിയുന്നയിക്കും. ഫലം പ്രഖ്യാപനത്തിനു പിന്നാലേ ആഭ്യന്തരകലഹ സാധ്യത കണക്കിലെടുത്ത‌് രാജ്യത്തുടനീളം പൊലീസിനെ വിന്യസിച്ചിരുന്നു. കോംഗോയിൽ സ്വാതന്ത്ര്യാനന്തരം സമാധാനപരമായി അധികാര കൈമാറ്റം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത‌്.


പ്രധാന വാർത്തകൾ
Top