22 October Monday

സൗദിക്ക് പിന്തുണയുമായി ചൈന

വെബ് ഡെസ്‌ക്‌Updated: Saturday Nov 18, 2017

ബെയ്ജിങ് > അറബ് മേഖലയില്‍ നയതന്ത്ര അസ്ഥിരത പതിവാകുമ്പോള്‍ സൗദി അറേബ്യക്ക് പിന്തുണയുമായി ചൈന രംഗത്തെത്തി. മാര്‍ച്ചില്‍ സല്‍മാന്‍ രാജാവ് ചൈന സന്ദര്‍ശിക്കാനിരിക്കെ സൗദിയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ചൈന. സൗദിയും ചൈനയും തന്ത്രപ്രധാന പങ്കാളികളാണെന്ന് ഷി ജിന്‍പിങ് പറഞ്ഞു. സൗദി, ഇറാന്‍, ലബനന്‍, യമന്‍ തുടങ്ങിയ രാജ്യങ്ങള്‍തമ്മില്‍ നയതന്ത്രപ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഷി ജിന്‍പിങ് ഫോണിലൂടെ സല്‍മാന്‍ രാജാവുമായി സംസാരിച്ചത്.

അന്താരാഷ്ട്രരംഗത്ത് സാഹചര്യങ്ങള്‍  മാറിവന്നാലും സൗദിയുമായി നല്ല ബന്ധം പുലര്‍ത്തുമെന്ന ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട് ഷി ജിന്‍പിങ് സല്‍മാന്‍ രാജാവിനെ അറിയിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top