Top
20
Wednesday, September 2017
About UsE-Paper

ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം 10ന്

Wednesday Jan 4, 2017
വെബ് ഡെസ്‌ക്‌

വാഷിങ്ടണ്‍ > അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം പത്തിന് തന്റെ രാഷ്ട്രീയ ശക്തികേന്ദ്രമായ ഷിക്കാഗോയില്‍. നിയുക്ത പ്രസിഡന്റ്  ഡോണള്‍ഡ് ട്രംപ് 20നാണ് അധികാരമേല്‍ക്കുക.

ചൊവ്വാഴ്ച താന്‍ ഷിക്കാഗോയിലേക്ക് പോകുമെന്നും അവിടെനിന്നാകും വിടവാങ്ങല്‍ പ്രസംഗമെന്നും ഒബാമ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഹവായില്‍ രണ്ടാഴ്ച അവധിക്കാലം ചെലവിട്ടശേഷം വാഷിങ്ടണില്‍ മടങ്ങിയെത്തിയ താന്‍ പ്രസംഗത്തിനുള്ള കുറിപ്പുകള്‍ തയ്യാറാക്കിത്തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. എട്ടുവര്‍ഷം മുമ്പ് തന്റെ വിജയം ഒബാമ ആഘോഷിച്ചതും ഷിക്കാഗോയില്‍ വന്‍ ജനസഞ്ചയത്തിനൊപ്പമായിരുന്നു.