25 September Tuesday

ഇന്തോനേഷ്യയില്‍ വന്‍ ഭൂകമ്പം; മൂന്ന് മരണം

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018

ജക്കാര്‍ത്ത > ഇന്തോനേഷ്യയില്‍ ഭീതി വിതച്ച് വന്‍ ഭൂകമ്പം. ഭൂകമ്പത്തില്‍ മൂന്ന് പേര്‍കൊല്ലപ്പെട്ടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലോബോംക്ക് ദ്വീപിലാണ്  റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.വിനാേദ സഞ്ചാര കേന്ദ്ര പ്രദേശമാണ് ലോംബോംക്ക്. സ്ഥലത്തെ ഒറ്റപ്പൈട്ട വീടുകളും ചെറു കെട്ടിടങ്ങളും തകര്‍ന്ന് വീണിട്ടുണ്ട്.

7 കിലോമീറ്റര്‍  ദൂരം വരെ  ഭൂകമ്പത്തിന്റെ വ്യാപ്തിയെത്തിയിട്ടുള്ളതായി യു എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.

നേരത്തെ, ബോബോ നഗരത്തിലും വന്‍ ഭൂചലനം ഉണ്ടായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.0തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ആദ്യം ഉണ്ടായത്.
 

പ്രധാന വാർത്തകൾ
Top