12 December Wednesday

നവംബറിൽ മഴയളവ്‌ ശരാശരി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 4, 2018

തിരുവനന്തപുരം> കഴിഞ്ഞ വർഷത്തേക്കാൾ  നവംബറിൽ ലഭിച്ച മഴയുടെ അളവ്‌ നേരിയതോതിൽ ഉയർന്നതാണെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം .

എറണാകുളം കോട്ടയം , പത്തനംതിട്ട, എന്നീ ജില്ലകളിൽ  അധിക മഴ ലഭിച്ചു. ആലപ്പുഴ,  കണ്ണൂർ, ഇടുക്കി, കൊല്ലം, തിരുവനന്തപുരം, മലപ്പുറം, വയനാട്‌, കോഴിക്കോട്‌ ലക്ഷ്‌ദ്വീപ്‌  എന്നിവിടങ്ങളിൽ ശരാശരി മഴയും ലഭിച്ചു.

അതേസമയം കാസർകോട്‌, പാലക്കാട്‌, തൃശൂർ ജില്ലകളിൽ മഴ കുറവായിരുന്നു. നവംബർ 1 മുതൽ 28 വരെ 436.1 മില്ലിമീറ്റർ മഴയാണ്‌ സംസ്‌ഥാനത്ത്‌ ലഭിച്ചത്‌. ശരാശരി 440.1 മില്ലി മീറ്ററാണ്‌.


പ്രധാന വാർത്തകൾ
Top