20 July Friday

ടയോട്ട എത്തിയോസ് ക്രോസ് എക്സ് എഡിഷന്‍ എത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2017

കൊച്ചി > ടയോട്ട കിര്‍ലോസ്കര്‍ മോട്ടോഴ്സ് പുതുസവിശേഷതകളും ആകര്‍ഷക രൂപകല്‍പ്പനയുമായി എത്തിയോസ് ക്രോസ് എക്സ് എഡിഷന്‍ പുറത്തിറക്കി. യുവത്വംനിറഞ്ഞ രൂപകല്‍പ്പനയും സുരക്ഷാസൌകര്യങ്ങളും മികച്ച പ്രകടനവുമാണ് എത്തിയോസ് എക്സ് എഡിഷനെ വേറിട്ടുനിര്‍ത്തുന്നത്.

മുന്‍വശത്തെ ഗ്രില്ലുകളില്‍ കറുത്ത ആക്സന്റുകള്‍, ഫോഗ് ലാമ്പ് ബീസല്‍സ്, ബോഡികളര്‍ ക്ളാഡിങ്, കാര്‍ബണ്‍ ഫൈബര്‍ ഫിനിഷിലുള്ള ഇന്‍സ്ട്രുമെന്റ് പാനല്‍, 6.8 ഇഞ്ച് ടച്ച് സ്ക്രീന്‍ ഓഡിയോ സഹിതമുള്ള റിവേഴ്സ് ക്യാമറ ഡിസ്പ്ളേ, പുതിയ സീറ്റ് ഫാബ്രിക്, റിവേഴ്സ് പാര്‍ക്കിങ് ക്യാമറ, എക്സ് എഡിഷന്‍ ബാഡ്ജ് തുടങ്ങിയവയാണ് പുതിയ എത്തിയോസ് ക്രോസ് എക്സിന്റെ പ്രത്യേകതകള്‍. ആകര്‍ഷകമായ ഉള്‍ത്തളമുള്ള ലിമിറ്റഡ് എഡിഷന്‍ വാഹനത്തില്‍ ഡ്യുവല്‍ ഫ്രന്റ് എസ്ആര്‍എസ് എയര്‍ബാഗുകളും ആന്റിലോക്ക് ബ്രേക്കിങ് സംവിധാനവും ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷനുമുണ്ട്. പുതിയ ക്വാര്‍ട്സ് ബ്രൌണ്‍ നിറത്തിലാണ് പുതിയ വാഹനങ്ങളെല്ലാം നിരത്തിലിറങ്ങുന്നത്. ശക്തമായ 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ എന്നിവയാണ് ഈ വാഹനങ്ങള്‍ക്ക്. 6,64,300 രൂപയാണ് ന്യൂഡല്‍ഹിയിലെ എക്സ് ഷോറൂം വില.

ഇന്ത്യന്‍നിരത്തിലിറങ്ങിയ ആദ്യ ക്രോസ് ഓവര്‍ വാഹനങ്ങളിലൊന്നായ എത്തിയോസ് ക്രോസ് പുറമെ കോംപാക്ട് എന്ന് തോന്നിപ്പിക്കുമ്പോഴും വിശാലമായ ഉള്‍വശമാണുള്ളതെന്ന് ടയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റുമായ എന്‍ രാജ പറഞ്ഞു.

പ്രധാന വാർത്തകൾ
Top