Top
27
Saturday, May 2017
About UsE-Paper

നവ്യാനുഭവമൊരുക്കി സ്കോഡ റാപ്പിഡ് പുതിയ മോഡല്‍

Tuesday Nov 15, 2016
വെബ് ഡെസ്‌ക്‌

സ്കോഡ റാപ്പിഡ് പുതിയ മോഡല്‍  വിപണിയിലെത്തി. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പനചെയ്തതാണ് പുതിയ മോഡല്‍.
1.6 ലിറ്റര്‍ എംപിഐ പെട്രോള്‍ എന്‍ജിന്‍മുതല്‍ 1.5 ലിറ്റര്‍ ടിഡിഐ ഡീസല്‍ എന്‍ജിന്‍വരെയുള്ള ആക്ടീവ്, അംബീഷന്‍, സ്റ്റൈല്‍ എന്നിങ്ങനെ മൂന്നു പതിപ്പുകള്‍ പുതിയ റാപ്പിഡിനുണ്ട്.

ഒന്നരലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലിന് ടിപ്ട്രോണിക്സോടു കൂടിയ ഡിഎസ്ജി ഗിയര്‍ബോക്സാണ് പ്രത്യേകത. ബ്രില്യന്റ് സില്‍വര്‍, കാന്‍ഡി വൈറ്റ്, കപ്പൂച്ചിനോ ബീജ്, കാര്‍ബണ്‍ സ്റ്റീല്‍, സില്‍ക് ബ്ളൂ, ഫ്ളാഷ് റെഡ് എന്നീ കളറുകളാണുള്ളത്.

ദീര്‍ഘദൂര യാത്രകള്‍ക്കൊപ്പം നഗരപരിധിക്കുള്ളിലെ ചെറുയാത്രകള്‍ക്കും അനുയോജ്യമായവിധത്തിലുള്ള ഫാമിലി കാറാണിത്.    സ്കോഡയുടെ സവിശേഷ രൂപകല്‍പ്പനാരീതിക്ക് സമാനമായ ആത്യാധുനിക ക്രിസ്റ്റലൈന്‍ അപ്പിയറന്‍സാണ് പുതിയ സ്കോഡ റാപ്പിഡിനുള്ളത്.   മുന്‍ഭാഗംമുതല്‍ പിന്‍ഭാഗംവരെ സ്ഫടികസമാനമായ നിര്‍മിതിയാണിതിന്. മുന്‍വശത്തെ ഗ്രില്‍, ക്രോംകൊണ്ട് വലയംചെയ്തിരിക്കുന്നു. ബോണറ്റിലെ ആങ്കുലര്‍ ലൈനുകള്‍ കാറിന്  മനോഹാരിത നല്‍കുന്നു. ഹാലജന്‍ പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍  റാപ്പിഡിന്റെ പ്രത്യേകതയാണ്.  ഡെക്ക് ലിഡിലെ ക്രോം മോള്‍ഡിങ്ങുകളും ഡോര്‍ ഹാന്‍ഡിലുകളിലെ ക്രോം ഫിനിഷിങ്ങും കാറിന് ഒരു പ്രീമിയംമട്ട് നല്‍കുന്നുണ്ട്. |

ന്യൂ റാപ്പിഡിന്റെ അകവശവും സമാനമായരീതിയില്‍ അത്യാകര്‍ഷകമായാണ് സജ്ജീകരിച്ചിരിക്കുന്നത്. ആഡംബര പ്രത്യേകതകളോടെ രൂപകല്‍പ്പനചെയ്ത റാപ്പിഡ് യാത്രാവസാനംവരെ സുഖവും നല്‍കുന്നു. ഉയരവും നീളവും അഡ്ജസ്റ്റ്ചെയ്യാവുന്ന സ്റ്റിയറിങ് വീല്‍, ഇലക്ട്രിക്കായി മടക്കാവുന്നതും സൈഡ് ഇന്‍ഡിക്കേറ്ററുകളുള്ളതുമായ മിററുകള്‍ തുടങ്ങിയവയും പ്രത്യേകതകളാണ്.

6.5 ഇഞ്ചിന്റെ കളര്‍ ടച്ച് സ്ക്രീന്‍ സെന്‍ട്രല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ബില്‍റ്റ് ഇന്നായുള്ള ക്രൂയിസ് കണ്‍ട്രോള്‍, ശീതീകരണസംവിധാനമുള്ള ഗ്ളോവ് ബോക്സ്, വിശാലമായ ലെഗ് റൂം എന്നിവയും റാപ്പിഡിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. സുരക്ഷാസംവിധാനങ്ങള്‍ക്ക് മുന്തിയ സ്ഥാനമാണുള്ളത്.

1.5 ലിറ്റര്‍ ടിഡിഐ ഡീസല്‍ എന്‍ജിനും 1.6 ലിറ്റര്‍ എംപിഐ പെട്രോള്‍ എന്‍ജിനുമാണ് പുതിയ സ്കോഡ റാപ്പിഡിന്റേത്. 110 പിഎസ് പവറും 250 എന്‍എം ടോര്‍ക്ക് ഔട്ട്പുട്ടും ഇതുണ്ടാക്കുന്നു. 21.72 കിലോമീറ്ററും (ഡിജിഎസ്) 21.13 കിലോമീറ്റുമാണ് (എംടി) ഒരുലിറ്ററിലെ ഇന്ധനക്ഷമത. 1.6 ലിറ്റര്‍ എംപിഐ അഥവാ മള്‍ട്ടി പോയിന്റ് ഇന്‍ജെക്ഷന്‍ എന്‍ജിനാണ് റാപ്പിഡ് പെട്രോള്‍ വേരിയന്റിന്റെ ശക്തി. 8.42 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്സ് ഷോറൂം വില.