21 September Friday

ഹോണ്ട മൊബിലിയോ ആഡംബര പതിപ്പ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 26, 2014

ന്യൂഡല്‍ഹി: ഹോണ്ട മോട്ടോഴ്സ് ജൂലൈയില്‍ പുറത്തിറക്കിയ വിവിധോദ്ദേശ്യ വാഹനമായ മൊബിലിയോയുടെ ആഡംബരപതിപ്പ് ഡല്‍ഹി വിപണിയില്‍ അവതരിപ്പിച്ചു. പുതിയ പ്രീമിയം ക്ലാസ് മൊബിലിയോക്ക് 11.55 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില. ഓഡിയോ വീഡിയോ നാവിഗേഷന്‍, റിയര്‍ വ്യു ക്യാമറ തുടങ്ങിയ ആഡംബര സൗകര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ മൊബിലിയോക്ക് 6.49 ലക്ഷം രൂപമുതല്‍ 10.86 ലക്ഷം രൂപവരെയാണ് പെട്രോള്‍-ഡീസല്‍ പതിപ്പുകളുടെ വില. ഇതോടെ മൊബിലിയോക്ക് മൊത്തം 10 വ്യത്യസ്ത പതിപ്പുകളായി.

പ്രധാന വാർത്തകൾ
Top