13 November Tuesday

പുതിയ ഔഡി ക്യു7 വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Dec 15, 2015

ന്യൂഡല്‍ഹി> ജര്‍മന്‍ ആഡംബര കാര്‍നിര്‍മാതാവായ ഔഡിയുടെ പുതിയ എസ്യുവിയായ  ഔഡി ക്യു7 ഇന്ത്യയിലെത്തി.  ഇതിന്റെ ശക്തമായ 45 ടിഡിഐ എന്‍ജിന് 249 കുതിരശക്തിയുടെ  കരുത്തുണ്ട്.

പൂജ്യത്തില്‍നിന്ന് 100 കിലോമീറ്ററിലേക്ക് വെറും 7.1 സെക്കന്‍ഡില്‍ എത്താന്‍ വേഗശക്തിയുള്ള ഈ മോഡലിന്റെ പരമാവധി വേഗം മണിക്കൂറില്‍ 234 കിലോമീറ്ററാണ്. ഒരുലിറ്ററില്‍ 14.75 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇന്ധനക്ഷമതയുള്ള ഔഡി ക്യു7 പ്രവര്‍ത്തനക്ഷമതയില്‍ ഉന്നതനിലവാരം കാഴ്ചവയ്ക്കുന്നു.

മുന്‍ഗാമിയെക്കാള്‍ 325 കിലോ ഭാരക്കുറവുള്ള ഔഡി ക്യു7 പ്രീമിയം പ്ളസിന്റെ മുംബൈ/ന്യൂഡല്‍ഹി എക്സ്–ഷോറൂം വില 72 ലക്ഷം രൂപയും ഔഡി ക്യു7 ടെക്നോളജിയുടേത് 77.5 ലക്ഷം രൂപയുമാണ്.  

 

പ്രധാന വാർത്തകൾ
Top