21 September Friday

ചെറുകാര്‍ ലോകത്ത് വലിയവനാകാന്‍ ക്വിഡ്

സി ജെ ഹരികുമാര്‍Updated: Saturday May 30, 2015

രാജ്യാന്തര ചെറുകാര്‍ വിപണി യില്‍ തങ്ങളു ടേതായ സ്ഥാനം ഉറപ്പി ക്കാനായി പ്രമുഖ യൂറോപ്യന്‍ കാര്‍ നിര്‍മാതാ ക്കളായ റെനോ തങ്ങളുടെ ചെറുകാര്‍ ക്വിഡ് അവതരിപ്പിച്ചു. സിഎംഎഫ്എ പ്ലാറ്റ്ഫോം ഉപയോഗിച്ച് റിനോ-നിസ്സാന്‍ സഹകരണത്തില്‍ ഉല്‍പാദിപ്പിക്കുന്ന ആദ്യ കാറാണ് റെനോ ക്വിഡ്്. രൂപത്തില്‍ ഒരു എസ്യുവിയെ ഓര്‍മിപ്പിക്കുന്ന ക്വിഡ് പ്രധാനമായും ഇന്ത്യന്‍ വിപണിയെ ലക്ഷ്യമാക്കിയാണ് നിര്‍മിക്കുന്നത്. യൂറോപ്പിനുപുറത്ത് ആദ്യമായി ചെന്നൈയില്‍ ക്വിഡിനെ അവതരിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചതും ഈ ലക്ഷ്യം വച്ചാണ്. റെനോ പുതുതായി നിര്‍മിച്ച 800 സിസി മൂന്ന് സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനാകും വാഹനത്തിനുണ്ടാകുക എന്നാണ് സൂചന.

അഞ്ച് സ്പീഡ് ഗിയര്‍ബോക്സ് ,കൂടുതല്‍ കരുത്തുള്ള ഒരു ലിറ്റര്‍ എന്‍ജിന്‍, എംഎംടി ഗിയര്‍ബോക്സ് എന്നീ വകഭേദങ്ങള്‍ ഉടനെ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കാം. എന്‍ജിന്‍ സംബന്ധിച്ചോ വാഹനത്തിന്റെ ഇന്ധനക്ഷമത സംബന്ധിച്ചോ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല.ഇന്ത്യയിലെ റോഡുകള്‍ക്ക് അനുയോജ്യമാകും വിധം നീളംകുറഞ്ഞ മുന്‍-പിന്‍ ഓവര്‍ഹാങ്ങുകളും 180 മിമി എന്ന ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ക്വിഡിന്റെ മേന്മയാണ്. 3.68 മീറ്റര്‍ നീളവും 1.58 മീറ്റര്‍ വീതിയുമുള്ള ക്വിഡ് നഗരത്തിരക്കുകള്‍ക്കിടയിലും അനായാസം ഡ്രൈവ് ഉറപ്പാക്കും. ഉയര്‍ന്ന ഡ്രൈവിങ് പൊസിഷനാണ് ക്വിഡിനെ മറ്റ് കാറുകളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തനാക്കുന്നത്.

സുരക്ഷയ്ക്കായി ഡ്രൈവര്‍ സീറ്റ് എയര്‍ബാഗ് വാഹനത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ഓപ്ഷണലാകും. മുന്‍ഭാഗത്തെ ഗ്രില്‍ ലോഗോ എടുത്തു കാണിക്കുകയും കരുത്തു തോന്നിപ്പിക്കാനും സഹായിക്കുന്നുണ്ട്. റെനോ കാറുകളില്‍ ഇതുവരെ കാണാത്ത സി ഷേപ്പുള്ള ക്രോം ട്രിമ്മോടുകൂടിയ ഹെഡ്ലൈറ്റുകള്‍ വണ്ടിയുടെ ഒരു പ്രധാന പ്രത്യേകതയാണ്.പിന്നിലെ ബമ്പറിന് താഴെയായുള്ള കറുത്ത ട്രിം, ബോഡി കളറിലുള്ള ടെയ്ല്‍ഗേറ്റ് സ്പോയ്ലറും കാറിന്റെ ഡൈനാമിക് രൂപത്തിന് മാറ്റു കൂട്ടുന്നുണ്ട്. 18 സെന്റീമീറ്റര്‍ ഡിസ്പ്ലേയോടുകൂടിയ മീഡിയാനാവ് മള്‍ട്ടിമീഡിയ/നാവിഗേഷന്‍ സിസ്റ്റമാണ് ക്വിഡില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.

ക്രോമിനാല്‍ ചുറ്റപ്പെട്ട പിയാനോ ബ്ലാക്ക് നിറത്തിലുള്ള സെന്‍ട്രല്‍ കണ്‍സോളും ഇന്റീരിയര്‍ പ്രത്യേകതകളാണ്. റേഡിയോ, ബ്ലൂടുത്ത് എന്നിവ സമന്വയിക്കപ്പെട്ട മീഡിയാ നാവിഗേഷന്‍ സിസ്റ്റം ഹാന്‍ഡ്സ് ഫ്രീ ഫോണ്‍ ഉപയോഗത്തിനും സുരക്ഷിതഡ്രൈവിങിനും സഹായിക്കും. 3 ലക്ഷത്തിനും 4 ലക്ഷത്തിനും ഇടയിലായിരിക്കും ക്വഡിന്റെ ഇന്ത്യന്‍ വിപണി വില. ഇന്ത്യയില്‍ തന്നെയാകും കാറിന്റെ 90 ശതമാനത്തോളം ഭാഗവും നിര്‍മിക്കുന്നതെന്നത് വിലയിലും വിപണിയിലെ മറ്റ് കമ്പനികള്‍ക്ക് ഭീഷണിയാകാന്‍ ക്വിഡിനെ സഹായിക്കും. 2015 രണ്ടാംപകുതിയോടെ വാഹനം ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

പ്രധാന വാർത്തകൾ
Top