21 November Wednesday

വരുന്നു, ആന്‍ഡ്രോയ്ഡ് എന്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 28, 2016

പതിവില്‍ നിന്ന് വിപരീതമായി ഗൂഗിളിന്റെ ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പിന്റെ വിവരങ്ങള്‍ അറിയാന്‍ മെയ് മാസത്തിലെ അവരുടെ ഡെവലപര്‍ കോണ്‍ഫെറന്‍സ്  (Google I/O) വരെ കാത്തിരിക്കേണ്ട. ഇക്കഴിഞ്ഞ ആഴ്ച്ച പുതുമകള്‍ നിറഞ്ഞ ആന്‍ഡ്രോയ്ഡ് Nന്റെ ആദ്യ പതിപ്പ് ഡെവലപ്പര്‍മാര്‍ക്കായി ഗൂഗിള്‍ പുറത്തിറക്കി.

ഇതുവരെയുള്ള പതിപ്പുകളില്‍ നിന്ന് കുറെക്കൂടി കൂടുതല്‍ പരീക്ഷിക്കാനും, ഉപയോഗിക്കാനും ഒക്കെ എളുപ്പം —എന്നാലല്ലേ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തി പൊതുജന മധ്യേ ആന്‍ഡ്രോയ്ഡ് ച ഇറക്കാന്‍ കഴിയുകയുള്ളൂ. എത്രയും പെട്ടെന്ന് ആന്‍ഡ്രോയ്ഡ്  അധിഷ്ടിത ഫോണുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് ആന്‍ഡ്രോയ്ഡ് Nന്റെ പോരായ്മകള്‍കുറഞ്ഞ പതിപ്പ് എത്തിക്കാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്. പലപ്പോഴും നെക്സസ് ഫോണുകളില്‍ പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പ് എത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞാണ് മറ്റുള്ള ബ്രാന്‍ഡ് ഫോണുകളില്‍ പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പ് എത്തുന്നത്. ഇത് ഉപയോക്താക്കളില്‍ ഉണ്ടാക്കുന്ന അസ്വാരസ്യം ഒഴിവാക്കാന്‍ വേണ്ടിയാണ് ഗൂഗിളിന്റെ ഈ നീക്കം.

ആന്‍ഡ്രോയ്ഡ്് Nലെ ഒരു വലിയ മാറ്റം മള്‍ട്ടിവിന്‍ഡോ  ഓപ്ഷന്‍ ആണ്. അതായത് ഒരേ സമയത്ത് രണ്ട് ആപ്പുകള്‍ സ്ക്രീനില്‍ കാണാന്‍ സാധിക്കും. ഇടതും വലതുമായോ മുകളിലും താഴെയുമായോ രണ്ട് ആപ്പുകളെ ഇങ്ങനെ നിങ്ങളുടെ സ്ക്രീനില്‍ ഒതുക്കാന്‍ സാധിക്കും. 2012ല്‍ ഇറങ്ങിയ വിന്‍ഡോസ്8ലും ആപ്പിളിന്റെiOS 9ലും ഒരുപക്ഷെ  ഈ മോഡ് ശ്രദ്ധിച്ച് കാണും.
നമ്മുടെ ടി വി റിമോട്ടില്‍ തൊട്ട് മുന്നേ കണ്ട ചാനലിലേയ്ക്ക് എളുപ്പത്തില്‍ പോകാനുള്ള ബാക്ക്ബട്ടണ്‍ ശ്രദ്ധിച്ചിട്ടില്ലേ? അതുപോലെ അവസാനമായി ഉപയോഗിച്ച ആപ്പിലെക്ക് എളുപ്പത്തില്‍ പോകാനുള്ള വഴി ആന്‍ഡ്രോയ്ഡ് ചല്‍ ഉണ്ട്.

നമ്മള്‍ തീവണ്ടിയിലും മറ്റും യാത്ര ചെയ്യുമ്പോള്‍ രാത്രി ഫോണ്‍ ഉപയോഗിക്കുകയാണ് എന്ന് കരുതുക. ആ നീല വെളിച്ചം തൊട്ടടുത്ത ബെര്‍ത്തില്‍ ഉള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. ആന്‍ഡ്രോയ്ഡ് ചലെ നൈറ്റ് മോഡില്‍ നീല വെളിച്ചം കുറച്ച് മറ്റുള്ളവര്‍ക്ക് അസൌകര്യം ഉണ്ടാാക്കാതിരിക്കാനുള്ള വഴിയുണ്ട്. രാത്രി ഇങ്ങനെ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഐക്കണ്‍, ടെക്സ്റ്റ് എന്നിവയുടെ വലിപ്പം എളുപ്പത്തില്‍ കൂട്ടാന്‍ ആന്‍ഡ്രോയ്ഡ്് N ല്‍ സാധിക്കും.

ഒരേ അപ്പില്‍ നിന്നുള്ള എല്ലാ നോട്ടിഫിക്കേഷനുകളും ഒരൊറ്റ ഗ്രൂപ്പാക്കാന്‍ ഈ പതിപ്പിന് കഴിയും. ഉദാഹരണത്തിന് നിങ്ങളുടെ പ്രിയപ്പെട്ട ഇ–കൊമേഴ്സ് ആപ്പ് അയച്ച എല്ലാ നോട്ടിഫിക്കേഷനുകളും ആ ആപ്പിന്റെ പേരില്‍ ഒരു ഗ്രൂപ്പായി കിടക്കും. അല്ലാതെ ഓരോന്നായി നിങ്ങളുടെ നോട്ടിഫിക്കേഷന്‍ ബാറിലെ സ്ഥലം തീര്‍ക്കില്ല.
ഉപയോക്താക്കളുടെ നിരന്തരമായ ബാറ്ററി പ്രശനം ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിഞ്ഞു എന്നാണു ഗൂഗിളിന്റെ അവകാശവാദം. Doze  എന്ന പുതിയ സംവിധാനം വഴി ഫോണ്‍ സ്ക്രീന്‍ ഓണ്‍ അല്ലാത്ത സമയത്തും ഫോണ്‍ അനങ്ങാത്ത സമയത്തും ഫോണിന്റെ ബാറ്ററി അധികം ചെലവാകാത്ത രീതിയിലാക്കാന്‍ സാധിക്കും.

അപ്പുകള്‍ ഇന്‍സ്റ്റാള്‍/അപ്ഡേറ്റ് ചെയ്യുന്ന സ്പീഡ് മെച്ചപ്പെടുത്താന്‍ കഴിയുന്ന Java Android RunTime (Art) ആന്‍ഡ്രോയ്ഡ് ചല്‍ അടങ്ങിയിരിക്കുന്നു. നിങ്ങള്‍ക്ക് നെക്സസ് ഫോണ്‍/ടാബ് ഉണ്ടെങ്കില്‍ ആന്‍ഡ്രോയ്ഡ്് ച പരീക്ഷിക്കാം.

https://www.google.com/android/beta  എന്ന ലിങ്ക് സന്ദര്‍ശിക്കുക. ഇഷ്ടപ്പെട്ടില്ലെങ്കില്‍ തിരിച്ച് പഴയ പതിപ്പായ മാര്‍ഷ്മെല്ലോയിലേക്ക് അനായാസം തിരിച്ച് പോകാനും സാധിക്കും. നെക്സസ് അല്ലാത്ത ഫോണ്‍/ടാബ് ടാബ് ഉടമകള്‍ക്ക് ഔദ്യാഗികമായി ആന്‍ഡ്രോയ്ഡ്് N ലഭിക്കാന്‍ അടുത്ത വര്‍ഷംവരെ കാത്തിരിക്കേണ്ടിവരും.

പ്രധാന വാർത്തകൾ
Top