Top
19
Friday, January 2018
About UsE-Paper

സ്‌മാര്‍ട്ട്‌ഫോണ്‍ വിപണി: അമേരിക്കയെ പിന്തള്ളി ഇന്ത്യ രണ്ടാമത്

Friday Oct 27, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > ലോക സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അമേരിക്കയെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്ത്. വില കുറഞ്ഞ സ്‌മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയതും 4ജി സേവനത്തിന്റെ വ്യാപനവുമാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് കാരണമാക്കിയത്.

2013 ല്‍ അമേരിക്കയെ പിന്നിലാക്കി ചൈന ലോക സ്‌‌മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ നായകസ്ഥാനം ഏറ്റെടുത്തിരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ നാല് കോടി സ്‌മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യയില്‍ വിറ്റുപോയത്. ഇതില്‍ 4605 ശതമാനം വിഹിതം സാംസങ്ങിന്റെയും ഷവോമിയുടെയും വകയാണ്.

94 ലക്ഷം സ്‌മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ച് സാംസങ്ങ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഷവോമി 92 ലക്ഷം ഫോണുകള്‍ വിറ്റ് രണ്ടാം സ്ഥാനം നേടി.