Top
18
Monday, December 2017
About UsE-Paper

പരിശീലനത്തിന് സമയം ലഭിച്ചില്ല ; ബിസിസിഐക്കെതിരെ കോഹ്‌ലി

Thursday Nov 23, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി >ബിസിസിഐക്കെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ബിസിസിഐയുടെ ആസൂത്രണത്തിലെ പിഴവ് കളിക്കാരുടെ പ്രകടനത്തെ ബാധിക്കുന്നുവെന്ന് കോഹ്‌ലി പറഞ്ഞു. ശ്രീലങ്കന്‍ പരമ്പരയ്‌ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയില്‍ ഉടനടി കളിക്കേണ്ടി വന്നതിനാലാണ് ബിസിസിഐക്കെതിരെ കോഹ്‌ലി വിമര്‍ശനമുയര്‍ത്തിയത്

' ഒരു പരമ്പര കളിച്ച് പിന്നീട് ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്‌ക്ക് പോകുന്നതിനിടയ്‌ക്ക് ഞങ്ങള്‍ കളിക്കാര്‍ക്ക് വെറും രണ്ട് ദിവസം മാത്രമാണ് തന്നിരിക്കുന്നത്. ഞങ്ങള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല, മുന്നില്‍ വരുന്നതിനെ നേരിടുക എന്നതല്ലാതെ'; മാധ്യമപ്രവര്‍ത്തകരോട് കോഹ്‌ലി പ്രതികരിച്ചു.
 
കയ്യിലുള്ളതെന്താണോ അതുവെച്ച് കളിക്കുക അത്രമാത്രം.ഒരു മാസത്തെ ഇടവേള ലഭിച്ചിരുന്നെങ്കില്‍ കൃത്യമായി പരിശീലനം നേടാമായിരുന്നു. പക്ഷെ ഇപ്പോള്‍ അത് സാധ്യമല്ല; ക്യാപ്റ്റന്‍ പറഞ്ഞു.ടെസ്‌റ്റ് മാച്ച് കഴിഞ്ഞുവരുമ്പോള്‍ കളിക്കാരുടെ പ്രകടനത്തെ വിലയിരുത്തുന്നത് പതിവാണ്. എന്നാല്‍ പരിശീലനത്തിന് ആവശ്യത്തിന് സമയം കിട്ടിയോ എന്നന്വേഷിക്കണം. വിദേശത്ത് പോകുന്ന ടീമിനെ എളുപ്പത്തില്‍ നമ്മള്‍ വിലയിരുത്തിക്കളയും.എത്ര സമയം പരിശീലനത്തിന് ലഭിച്ചു എന്ന് ആരും അന്വേഷിക്കാറില്ലെന്നും  കോഹ്‌ലി പറഞ്ഞു
 

Categories