23 September Sunday

വീണ്ടും ‘വാർ’ ഗോൾ; ദക്ഷിണ കൊറിയക്കെതിരെ സ്വീഡന്‌ ജയം

വെബ് ഡെസ്‌ക്‌Updated: Monday Jun 18, 2018

നിഷ്നി > ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച്‌ സ്വീഡന്‌ ലോകകപ്പിൽ വിജയത്തുടക്കം. 65–ാം മിനിറ്റിൽ വീഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) സംവിധാനത്തിന്റെ സഹായത്തോടെ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സ്വീഡിഷ്‌ നായകൻ ആൻഡ്രിയാസ് ഗ്രാൻക്വിസ്റ്റാണ്‌ ടീമിന് വിജയം സമ്മാനിച്ചത്. ഈ ലോകകപ്പിൽ ഇത്തരത്തിൽ പിറന്ന രണ്ടാമത്തെ ഗോളാണിത്‌.

ഇതോടെ ജർമനി ഉൾപ്പെടുന്ന ഗ്രൂപ്പ് എഫിൽ സ്വീഡന് നിർണായകമായ മൂന്നു പോയിന്റും സ്വന്തം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top