Top
21
Wednesday, February 2018
About UsE-Paper

ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി നടപടി നികൃഷ്ടം: ശ്രീശാന്ത്

Tuesday Oct 17, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > തനിക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് അതിനികൃഷ്‌ടമായ നടപടിയെന്ന് ശ്രീശാന്ത്. ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ബിസിസിഐ നല്‍കിയ അപ്പീല്‍ ശരിവെച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എനിക്ക് മാത്രം പ്രത്യേക നിയമമാണോ? ഇത് നികൃഷ്‌ടമാണ്, ചെന്നൈ സൂപ്പര്‍  കിംഗ്‌സിനെ കുറിച്ച് എന്ത് പറയുന്നു? രാജസ്ഥാനെ കുറിച്ച് എന്ത് പറയുന്നു? യഥാര്‍ഥ കുറ്റവാളികളെ കുറിച്ച് എന്ത് പറയുന്നു? ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു

 ലോധ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട 13 പെരെ കുറിച്ച് അറിയാന്‍ ആര്‍ക്കും താത്പര്യമില്ലെന്നും ശ്രീശാന്ത് പറഞ്ഞു.  അവകാശങ്ങള്‍ക്കായി താന്‍ പോരാട്ടം തുടരും; അദ്ദേഹം വ്യക്തമാക്കി

 

Related News

കൂടുതൽ വാർത്തകൾ »

Categories