13 November Tuesday

റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടു; ഇനി യുവന്റസില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018

മഡ്രിഡ് > ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബായ യുവന്റസില്‍ ചേര്‍ന്നു. ഏകദേശം 805 കോടി രൂപയ്ക്കാണ് ഈ മുപ്പത്തിമുന്നുകാരനെ യുവന്റസ് സ്വന്തമാക്കിയത്. ഒമ്പതു വര്‍ഷം റയലിനായി കളിച്ചശേഷമാണ് ക്രിസ്റ്റിയാനോ വിടപറയുന്നത്.

ലോകകപ്പിലനിന്ന് പോര്‍ചുഗല്‍ പുറത്തായതിനു തൊട്ടുപിന്നാലെ റൊണാള്‍ഡോ റയല്‍ വിടുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
നാലു വര്‍ഷത്തേക്കാണ് കരാര്‍. 266 കോടി രൂപ വാര്‍ഷിക ശമ്പളവും നല്‍കും. കരാറിനായി മൊത്തം ക്ലബ് ചെലവാക്കുന്ന തുക 2736 കോടി രൂപയാണ്.

ലോക ഫുട്‌ബോളര്‍ക്കുള്ള ബലോണ്‍ ഡി ഓര്‍ പുരസ്‌കാരം അഞ്ചു തവണ നേടിയിട്ടുള്ള റൊണാള്‍ഡോ ഈ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാല്‍, ഉറുഗ്വേക്കെതിരെ പ്രീക്വാര്‍ട്ടറില്‍ ടീം തോറ്റു.  യൂറോകപ്പില്‍ റൊണാള്‍ഡോയുടെ ചിറകിലേറിയാണ് ടീം കിരീടം നേടിയത്. ലോകകപ്പില്‍ നേട്ടം ആവര്‍ത്തിക്കാനായില്ല.

2003 ല്‍ പതിനെട്ടാം വയസ്സില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിയ താരത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മാഞ്ചസ്റ്റര്‍ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസണു കീഴില്‍ ലോകോത്തര താരമായി വളര്‍ന്നു. 2009 ല്‍ അക്കാലത്തെ ഏറ്റവും വലിയ കൈമാറ്റ തുകയ്ക്ക് റയലില്‍ എത്തി. ഏകദേശം 757 കോടി രൂപയാണ് റയല്‍ ഈ മാന്ത്രികകാലുകള്‍ക്ക് മുടക്കിയത്.

 

പ്രധാന വാർത്തകൾ
Top