24 September Monday

അഴിമതി: വോളി അസോ. വൈസ് പ്രസിഡന്റ് രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018


കോഴിക്കോട്‌
അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് സംസ്ഥാന വോളിബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് പി രാജീവൻ സ്ഥാനംരാജിവച്ചു. ഫെബ്രുവരിയിൽ കോഴിക്കോട് നടന്ന ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ജനറൽ കൺവീനറും വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ അസോസിയേറ്റ് സെക്രട്ടറിയുമായ പ്രൊഫ. നാലകത്ത് ബഷീറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചാണ് രാജി.

ദേശീയ വോളിയിൽ ജനറൽ കൺവീനറുടെ ഏകാംഗ പ്രകടനമാണ് നടന്നതെന്ന് രാജീവൻ ആരോപിച്ചു. ചാമ്പ്യൻഷിപ്പിന്റെ കണക്ക് ഓഡിറ്റ് ചെയ്തില്ല. സംസ്ഥാന സ്പോർട്സ് കൗൺസിൽ, സംസ്ഥാന വോളിബോൾ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കിയതിനെത്തുടർന്ന് സെക്രട്ടറിസ്ഥാനത്തുനിന്ന് നാലകത്ത് ബഷീറിനെ മാറ്റിയതാണ്.സെക്രട്ടറിയുടെ ചുമതലയിൽ വേറെയാൾ വന്നെങ്കിലും ബഷീർതന്നെയാണ്  കാര്യങ്ങൾ തീരുമാനിച്ചത്. സംഘടനയിൽനിന്ന് തന്നെ സസ്പെൻഡ്ചെയ്തതുമായി ബന്ധപ്പെട്ട് രേഖമൂലം അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

സംസ്ഥാനസർക്കാരും സ്പോർട്സ് കൗൺസിലും ആരോപണങ്ങളിൽ ഇടപെടണമെന്നും രാജീവൻ പറഞ്ഞു.അതേസമയം സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയതിന്വൈസ് പ്രസിഡന്റ് പി രാജീവനെ സംഘടനയിൽനിന്ന് സസപെൻഡ് ചെയ്തതായി സംസ്ഥാന വോളിബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചാർളി ജേക്കബ് അറിയിച്ചു.

പ്രധാന വാർത്തകൾ
Top