19 September Wednesday

ലേശം അതിരുവിട്ടു: നെയ്മർ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018

നെയ്മർ
റിയോ ഡി ജനീറോ
ലോകകപ്പ് ഫുട്ബോളിനിടെ ഇടയ്ക്ക് അതിരുവിട്ട പ്രകടനം നടത്തിയെന്ന് ബ്രസീലിയൻ താരം നെയ്മർ സമ്മതിച്ചു. ബ്രസീലിയൻ ടിവിയിലെ ഒരു പരിപാടിയിലാണിത്. പക്ഷെ കടുത്ത ഫൗളുകൾക്ക് വിധേയനായി എന്ന് നെയ്മർ പറഞ്ഞു. പുറത്തും കാലിനും കണങ്കാലിനുമെല്ലാം ചവിട്ടേറ്റു. കളിക്കിടെ കടുത്ത വേദന അനുഭവിക്കേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.ചിലപ്പോൾ മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ അത് ധിക്കാരിയായതുകൊണ്ടല്ല, സമ്മർദങ്ങൾ നേരിടുന്നതിലെ പരിചയക്കുറവു കൊണ്ടാണ്‐ നെയ്മർ പറഞ്ഞു.

വിമർശങ്ങൾ ഉൾക്കൊള്ളാനും പുതിയ മനുഷ്യനായി മാറാനും സമയം വേണമെന്നും നെയ്മർ പറഞ്ഞു. ലോകകപ്പിൽ ബൽജിയത്തോട് ക്വാർട്ടറിൽ തോറ്റ് ബ്രസീൽ പുറത്തായി.

പ്രധാന വാർത്തകൾ
Top