Top
23
Tuesday, January 2018
About UsE-Paper

നദാലിന് പരിക്ക്

Friday Dec 29, 2017
വെബ് ഡെസ്‌ക്‌


മാഡ്രിഡ് > ടെന്നീസ് താരം റാഫേല്‍ നദാലിന് പരിക്ക്. മുട്ടുകാലിനാണ് പരിക്ക്. എങ്കിലും ഓസ്ട്രേലിയന്‍ ഒപ്പണില്‍ പങ്കെടുക്കുമെന്ന് നദാല്‍ അറിയിച്ചു. ജനുവരി 15നാണ് ഓസീസ് ഓപ്പണ്‍ തുടങ്ങുന്നത്. അബുദാബിയില്‍ നടക്കുന്ന മുബദാല ലോക ടെന്നീസില്‍നിന്ന് പരിക്കുമൂലം നദാല്‍ പിന്മാറി.

ഓസീസ് ഓപ്പണില്‍ റണ്ണറപ്പാണ് നദാല്‍. റോജര്‍ ഫെഡററുമായാണ് ഫൈനലില്‍ കളിച്ചത്. ഫെഡറര്‍ ജനുവരി ആദ്യംതന്നെ ഓസ്ട്രേലിയയിലെത്തും. എന്നാല്‍ 2017ലെ വിജയങ്ങള്‍ 2018ല്‍ ആവര്‍ത്തിക്കാനാവില്ലെന്ന് ഫെഡറര്‍ പറഞ്ഞു.

Categories