Top
20
Saturday, January 2018
About UsE-Paper

നദാല്‍ സംശയത്തില്‍

Sunday Dec 24, 2017
വെബ് ഡെസ്‌ക്‌


ജൊഹന്നസ്ബര്‍ഗ് > കാല്‍മുട്ടിനു പരിക്കേറ്റ് വിശ്രമത്തിലായ ലോക ഒന്നാംനമ്പര്‍ ടെന്നീസ് താരം റാഫേല്‍ നദാലിന്റെ തിരിച്ചുവരവ് വൈകുമെന്ന് സൂചന. സ്വന്തം നാട്ടില്‍ ഈയാഴ്ച തീരുമാനിച്ചിരുന്ന പരിശീലനക്യാമ്പില്‍നിന്ന് നദാല്‍ പിന്മാറി. കഴിഞ്ഞമാസം നടന്ന എടിപി ഫൈനല്‍സില്‍നിന്ന് ഒരു മത്സരത്തിനുശേഷം നദാല്‍ ഒഴിവായിരുന്നു. ഡേവിഡ് ഗോഫിനമായുള്ള ആദ്യ മത്സരം നദാല്‍ തോറ്റു. നവംബറില്‍ പാരീസ് മാസ്റ്റേഴ്സിലും നദാല്‍ മത്സരിച്ചില്ല. എങ്കിലും ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ ആകുമെന്ന് നദാല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Categories