19 November Monday

ഇക്കീ നയിച്ചു, നീന്തലിൽ ജപ്പാൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018


ജക്കാർത്ത
റിക്കാക്കോ ഇക്കീയെന്ന പതിനെട്ടുകാരിയുടെ സ്വർണക്കൊയ്ത്തിൽ ജപ്പാൻ നീന്തൽക്കുളത്തിൽ ആധിപത്യം നേടി. ചൈനയെ പിന്തള്ളി ജപ്പാനാണ് നീന്തലിൽ ഒന്നാമതെത്തിയത്. 19 സ്വർണവും 20 വെള്ളിയും 13 വെങ്കലവും ഉൾപ്പെടെ 52 മെഡലുകളാണ് ജപ്പാൻ നേടിയത്. 19 സ്വർണമാണ് ചൈനയ്ക്കും. വെള്ളിയിൽ കുറവ് വന്നു. ആകെ 50 മെഡലുകളുമായി ചൈന രണ്ടാമതായി.

ആറ് സ്വർണവും രണ്ട് വെള്ളിയുമായി ഇക്കീ നീന്തൽക്കുളത്തിലെ റാണിയായി. ജപ്പാന്റെ കുതിപ്പ് ഈ കൗമാരതാരത്തിന്റെ മികവിലാണ്. 2020ലെ ടോക്യോ ഒളിമ്പിക്സിനൊരുങ്ങുന്ന ജപ്പാന് ആവേശം പകരുന്ന പ്രകടനമായിരുന്നു ഇക്കീയുടേത്. അവസാന ദിവസം 50 മീറ്റർ ഫ്രീസ്റ്റൈലിലും ഒന്നാമതായതോടെയാണ്ഇക്കീ ആറ് സ്വർണം തികച്ചത്. 50 മീറ്റർ, 100 മീറ്റർ ബട്ടർഫ്ളൈ, 100 മീറ്റർ ഫ്രീസ്റ്റൈൽ, 4‐100 മീറ്റർ ഫ്രീസ്റ്റൈൽ, 4‐100 മീറ്റർ മെഡ്ലെ എന്നിവയിലും സ്വർണംനേടി.
 

പ്രധാന വാർത്തകൾ
Top