20 November Tuesday

ലാ ലിഗ വേൾഡിന് നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018

കൊച്ചി 
ടൊയോട്ട യാരിസ് ലാ ലിഗ വേൾഡ് പ്രീ സീസൺ ഫുട്ബോൾ ടൂർണമെന്റിന് നാളെ തുടക്കം. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എ ലീഗ് ടീം മെൽബൺ സിറ്റിയെ നേരിടും. സ്പാനിഷ് ലീഗ് ക്ലബ് ജിറോണ എഫ്സിയാണ് ടൂർണമെന്റിലെ മൂന്നാമത്തെ ടീം.

കേരള ബ്ലാസ്റ്റേഴ്സ് എറണാകുളം പനമ്പള്ളി നഗർ സ്കൂൾ ഗ്രൗണ്ടിലാണ് പരിശീലനം നടത്തിയത്. ഐഎസ്എൽ പുതിയ പതിപ്പിന് മുന്നോടിയായുള്ള ഒരുക്കമാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യമെന്ന് പരിശീലകൻ ഡേവിഡ് ജെയിംസ് പറഞ്ഞു. ഇക്കുറി ബ്ലാസ്റ്റേഴ്സ് ടീമിൽ മലയാളി താരങ്ങളാണ് കൂടുതലും. 11 മലയാളികളാണ് സംഘത്തിൽ. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തിയ അനസ് എടത്തോടികയാണ് അതിൽ പ്രധാനി. ഇയാൻ ഹ്യൂം, ദിമിതർ ബെർബറ്റോവ്, പോൾ റെചൂക എന്നിവരൊന്നും ഇക്കുറി ബ്ലാസ്റ്റേഴ്സ് നിരയിൽ ഇല്ല. മെൽബൺ എഫ്സിയും കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങി.

പ്രധാന വാർത്തകൾ
Top