13 November Tuesday

ഇംഗ്ലണ്ട് ‐അർജന്റീന ഫൈനൽ: ബെക്കാം

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018


മോസ്കോ
ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട്‐അർജന്റീനയെ നേരിടുമെന്ന്  ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റൻ ഡേവിഡ് ബെക്കാം. ഇംഗ്ലണ്ടിന്റെ ആദ്യമത്സരത്തിനുശേഷമാണ് പ്രവചനവുമായി ബെക്കാം രംഗത്തെത്തിയത്.  കളിയിൽ ഹാരി കെയ്നിന്റെ ഇരട്ടഗോളിന്റെ മികവിൽ ടുണിഷ്യയെ തോൽപ്പിച്ചിരുന്നു. കലാശപ്പോരിൽ ഇംഗ്ലണ്ട് കിരീടംനേടുമെന്നും ബെക്കാം പറഞ്ഞു. ആദ്യമത്സരത്തിൽ പൂർണതൃപ്തനാണ്, ലോകകപ്പിലെതന്നെ മികച്ച യുവനിരയാണ് ഇംഗ്ലണ്ടിന്റെത്്‐ ബെക്കാം പറഞ്ഞു. ഞായറാഴ്ച പാനമയുമായാണ് ഇംഗ്ലണ്ടിന്റെ അടുത്ത കളി.
 

പ്രധാന വാർത്തകൾ
Top