Top
25
Saturday, March 2017
About UsE-Paper

ചിലി, ബ്രസീല്‍ അണ്ടര്‍ 17 ലോകകപ്പിന്

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ഫിഫ ഫുട്ബോള്‍ ലോകകപ്പിന് ബ്രസീലും ചിലിയും യോഗ്യത നേടി. പരാഗ്വെ, കൊളംബിയ ടീമുകളും  ലാറ്റിനമേരിക്കന്‍ മേഖലയില്‍നിന്ന്  യോഗ്യത ഉറപ്പിച്ചു. വെനസ്വേലയെ തോല്‍പ്പിച്ച് പരാഗ്വെയാണ് ആദ്യം യോഗ്യത സ്വന്തമാക്കിയത് (3-1). കഴിഞ്ഞ ലോകകപ്പിന്റെ ആതിഥേയരായ ചിലി ഇക്വഡോറിനെ ഒരു ഗോളിന് കീഴടക്കി. ബ്രസീലാണ് ഈ മേഖലയിലെ ചാമ്പ്യന്‍മാര്‍. അവസാന റൌണ്ടില്‍ ചിലിയെ അഞ്ച് ഗോളിന് ബ്രസീല്‍ തകര്‍ത്തിരുന്നു. അവരുടെ മുന്നേറ്റതാരം വിനിഷ്യസ് ജൂനിയറിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. ഏഴ് ഗോള്‍ വിനിഷ്യസ് നേടി.

ആതിഥേയരായ ഇന്ത്യ ഉള്‍പ്പെടെ 11 ടീമുകള്‍ ഇതിനകം യോഗ്യത നേടി. ആകെ 24 ടീമുകളാണ് പങ്കെടുക്കുക. ഏഷ്യന്‍ മേഖലയില്‍ നിന്ന് ഇന്ത്യയെ കൂടാതെ ഇറാന്‍, ഇറാഖ്, ജപ്പാന്‍, ഉത്തര കൊറിയ ടീമുകള്‍ യോഗ്യത നേടി. ഓഷ്യാനിയയില്‍ നിന്ന് ന്യൂ കാലെഡോണിയയും ന്യൂസിലന്‍ഡുമെത്തി. ആഫ്രിക്ക, യൂറോപ്, കോണ്‍കാകാഫ് മേഖലകളിലാണ് ഇനി യോഗ്യതാ മത്സരങ്ങള്‍ പൂര്‍ത്തിയാകാനുള്ളത്. ആഫ്രിക്കയില്‍നിന്ന് നാലും യൂറോപില്‍നിന്ന് അഞ്ചും ടീമുകള്‍ യോഗ്യത നേടും. കോണ്‍കാകാഫില്‍നിന്ന് നാലും. ഒക്ടോബര്‍ ആറ് മുതല്‍ 28വരെയാണ് ലോകകപ്പ്. കൊച്ചി ഉള്‍പ്പെടെ വേദിയാണ്.

Categories