21 November Wednesday

യൂത്ത്‌ ടെസ്‌റ്റ്‌: ഇന്ത്യക്ക് മേൽക്കൈ

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018


കൊളംബോ
ശ്രീലങ്കക്കെതിരായ ആദ്യ യൂത്ത് ടെസ്റ്റിൽ ഇന്ത്യയുടെ അണ്ടർ 19 ടീം ശക്തമായ നിലയിൽ. മൂന്നാംദിനം കളി അവസാനിപ്പിക്കുമ്പോൾ മൂന്നിന് 177 എന്ന നിലയിലാണ് ശ്രീലങ്ക. 168 റണ്ണിന് പിന്നിലാണ് ആതിഥേയർ. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 589 റണ്ണിന് പുറത്തായി. സെഞ്ചുറി നേടിയ ആയുഷ് ബഡോണി (185*)യും അഥർവ ടൈഡെ (113)യുമാണ് ഇന്ത്യക്ക് കൂറ്റൻസ്കോർ സമ്മാനിച്ചത്. സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ റണ്ണൊന്നും എടുക്കാതെ പുറത്തായി. രണ്ട് ടെസ്റ്റും അഞ്ച്ഏകദിനങ്ങളുമാണ് അണ്ടർ 19 ടീം ശ്രീലങ്കയിൽ കളിക്കുക.
 

പ്രധാന വാർത്തകൾ
Top