21 May Monday

2-ാം ടെസ്റ്റ് ദ. ആഫ്രിക്കയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 18, 2017

ഇംഗ്ളണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണ്‍ ഡുവാന്‍ ഒളിവറിന്റെ പന്തില്‍ പുറത്താകുന്നു

നോട്ടിങ്ഹാം > ഇംഗ്ളണ്ടിനെ 340 റണ്ണിനു തകര്‍ത്ത് രണ്ടാം ടെസ്റ്റ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 473 റണ്ണിന്റെ പടുകൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ളണ്ട് നാലാംദിനം ചായക്കുമുമ്പ് 133ന് പുറത്തായി. സ്കോര്‍ ദ. ആഫ്രിക്ക 335, 9-343 ഡിക്ളയേഡ്. ഇംഗ്ളണ്ട് 205, 133 (44.2). ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പര 1-1 സമനിലയിലായി.

തുടര്‍ച്ചയായി രണ്ടാം ഇന്നിങ്സിലും അരസെഞ്ചുറി നേടിയ ഹാഷിം അംലയുടെ (180 പന്തില്‍ 87)യും ഓപ്പണര്‍ ഡീന്‍ എല്‍ഗാറിന്റെയും (136 പന്തില്‍ 80) മികവിലാണ് ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സില്‍ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ളെസിസ് 63 റണ്ണെടുത്തു. വാലറ്റത്ത് പേസര്‍ വെര്‍നോണ്‍ ഫിലാന്‍ഡറും റണ്‍ സംഭാവനചെയ്തു (42).

മൂന്നാംദിനം കളി അവസാനിക്കെ നാലോവറില്‍ വിക്കറ്റ്നഷ്ടമില്ലാതെ ഒരു റണ്ണെന്ന നിലയിലായിരുന്നു ഇംഗ്ളണ്ട്. നാലാംദിനം പക്ഷേ ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 79 എന്ന നിലയിലായി. പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച മൊയീന്‍ അലി (27) കേശവ് മഹാരാജിന്റെ പന്തില്‍ മടങ്ങിയതോടെ ഇംഗ്ളണ്ട് തോല്‍വിയിലേക്ക് വീണു. അവസാന അഞ്ച് വിക്കറ്റുകള്‍ വെറും 11 റണ്ണിനിടയില്‍ തീര്‍ന്നു.

പ്രധാന വാർത്തകൾ
Top