20 September Thursday

കാവലിന് ഈ കൗമാരക്കാരനും

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018


ലണ്ടൻ
റഷ്യയിലേക്കു പുറപ്പെടുന്ന ഇംഗ്ലണ്ട് ടീമിൽ പത്തൊമ്പതുകാരനായ ട്രെന്റ് അലക്സാണ്ടർ ആർനോൾഡും. ലിവർപൂളിന്റെ പ്രതിരോധക്കാരനാണ് ആർനോൾഡ്. ലിവർപൂളിനെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തിച്ചതിൽ ഈ കൗമാരക്കാരന്റെ പങ്ക് വലുതാണ്.

സമ്മർദങ്ങളെ അതിജീവിക്കാനുള്ള മനോബലവും കരുത്തും ആവശ്യമായ പ്രതിരോധനിരയിലേക്കാണ് ഈ പത്തൊമ്പതുകാരനെ ഇംഗ്ലണ്ടിന്റെ പരിശീലകൻ ഗാരെത് സൗത്ഗേറ്റ് കൊണ്ടുവരുന്നത്. ആർനോൾഡിന്റെ കളി നിരീക്ഷിച്ചിരുന്ന സൗത്ഗേറ്റ്നേരത്തെതന്നെ ഇതിന്റെ സൂചനകൾ നൽകി.

വലിയ മത്സരങ്ങളിൽ അസാമാന്യമായ ശക്തി ആർനോൾഡ് കാണിച്ചതായി സൗത്ഗേറ്റ് അഭിപ്രായപ്പെട്ടു. അത് ലോകകപ്പ് വേദിയിലേക്കുള്ള പ്രവേശനവുമായി ആർനോൾഡിന്. തന്റെ ലോകകപ്പ് പദ്ധതികളിൽ ആർനോൾഡിനും പങ്കുണ്ടാകുമെന്നും സൗത്ഗേറ്റ്  സൂചിപ്പിച്ചിരുന്നു. 'വലിയ കളികളിൽ പതറാതെ നിൽക്കാനും ജയിക്കാനും ആർനോൾഡിനറിയാം. ചെറുപ്പക്കാരെ സംബന്ധിച്ച് ഇത് പ്രധാനമാണ്. ഈ കളികൾ നമ്മുടെ മനസ്സിലുണ്ടാകും'‐  സൗത്ഗേറ്റ് പറഞ്ഞു. സൗത്ഗേറ്റിന്റെ ഈ കണക്കുകൂട്ടൽ ആർനോൾഡിന് ദേശീയകുപ്പായം അണിയാനുള്ള ആദ്യ അവസരവും നൽകി.

പ്രധാന വാർത്തകൾ
Top