Top
20
Monday, November 2017
About UsE-Paper

സംസ്ഥാന സ്കൂള്‍ നീന്തല്‍ : തിരുവനന്തപുരം ചാമ്പ്യന്മാര്‍

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌

തൃശൂര്‍ >  സംസ്ഥാന സ്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം കിരീടം നിലനിര്‍ത്തി. ആതിഥേയരായ തൃശൂര്‍ രണ്ടാംസ്ഥാനക്കാരായി. സ്കൂളുകളില്‍ കളമശേരി ഗവ. എച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസാണ് ഒന്നാംസ്ഥാനക്കാര്‍.  കളമശേരി ഗവ. എച്ച്എസ്എസിലെ പി ജെ  ജഗന്നാഥന്‍,  ആരോണ്‍ ജെ തോമസ് എന്നിവര്‍ ഹാട്രിക് റെക്കോഡ് കുറിച്ചു. വാട്ടര്‍പോളോ മത്സരത്തിലും തിരുവനന്തപുരം ചാമ്പ്യന്മാരായി. തൃശൂരിനെ തോല്‍പ്പിച്ചു.

നാല് ദിവസമായി നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ആകെ 18 റെക്കോഡുണ്ടായി.  അവസാന ഇനമായ 100മീറ്റര്‍ സീനിയര്‍ ബോയ്സ്  ബട്ടര്‍ഫ്ളൈയില്‍ കളമശേരി ഗവ. എച്ച്എസ്എസിലെ കിരണിന്റെ റെക്കോഡ് നേട്ടത്തോടെയാണ് മേള അവസാനിച്ചത്. ഇതുള്‍പ്പെടെ അവസാനദിനം മൂന്നു റെക്കോഡ് സ്ഥാപിച്ചു.

104 ഇനങ്ങളിലായി നടന്ന മത്സരത്തില്‍ 76 സ്വര്‍ണം തിരുവനന്തപുരം കൈക്കലാക്കി. 67 വെള്ളിയും 57  വെങ്കലവുമടക്കം 698 പോയിന്റോടെയാണ് അവര്‍ കിരീടംചൂടിയത്. രണ്ടാംസ്ഥാനത്തുള്ള  തൃശൂരിന്  ആറു സ്വര്‍ണവും 20 വെള്ളിയും  24 വെങ്കലവുമാണുള്ളത്. 140 പോയിന്റും സ്വന്തമാക്കി. 111 പോയിന്റുമായി എറണാകുളം ജില്ലയാണ് മൂന്നാംസ്ഥാനത്ത്. 13 സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവും.

സ്കൂളുകളില്‍ കളമശേരി ഗവ. എച്ച്എസ്എസ്  ഒമ്പത് സ്വര്‍ണവും മൂന്ന്  വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ 55 പോയിന്റുമായി ഒന്നാമതെത്തി. തിരുവനന്തപുരം കണ്യാകുളങ്ങര ഗവ. ഗേള്‍സ് എച്ച്എസ്എസാണ് രണ്ടാംസ്ഥാനത്ത്. നാല്  സ്വര്‍ണവും  എട്ട് വെള്ളിയും അഞ്ച്  വെങ്കലവുമായി 49 പോയിന്റ് .  തിരുവനന്തപുരം  തിരുവല്ലം  ബിഎന്‍വിവി എച്ച്എസ്എസ് മൂന്നാംസ്ഥാനത്ത്.  ആറ് സ്വര്‍ണവും  രണ്ട് വെള്ളിയും അഞ്ച് വെങ്കലവും. 41 പോയിന്റ്. സമ്മാനദാനം മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിച്ചു. മന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷനായി.

Categories