Top
25
Monday, September 2017
About UsE-Paper

പോഗ്ബയ്ക്ക് പരിക്ക്

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌

ലണ്ടന്‍ > മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോള്‍ പോഗ്ബയ്ക്ക് പരിക്ക്. ചാമ്പ്യന്‍സ് ലീഗില്‍ ബാസെലിന് എതിരായ മത്സരത്തിനിടയിലാണ് പരിക്ക്. പേശീവലിവാണ്.

കളിതുടങി 18 മിനിറ്റ് കഴിഞ്ഞപ്പോള്‍ പോഗ്ബയെ പിന്‍വലിക്കേണ്ടി വന്നു. പരിക്കിന്റെ കാരണം അറിവായിട്ടില്ല. വൈദ്യ പരിശോധന നടത്തിയിട്ടില്ല. എന്നാലും ലക്ഷണം കൊണ്ട് പേശീവലിവാണെന്ന് പരിശീലകന്‍ മൊറീന്യോ പറഞ്ഞു. കുറച്ചുദിവസം വിശ്രമം അനിവാര്യമാണ്. എവര്‍ട്ടണുമായി ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ പോഗ്ബ കളിക്കില്ല. അതില്‍ മൊറീന്യോ നിരാശനല്ല. പോഗ്ബയ്ക്ക് പകരക്കാരായി ഹെരേര, മാറ്റിച്ച്, കാരിക്ക്, ഫെല്ലെയ്നി എന്നിവരുണ്ടെന്ന് മൊറീന്യോ പറഞ്ഞു.

Categories