19 June Tuesday

പാക്- വിന്‍ഡീസ് ട്വന്റി-20 നവംബറില്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2017


കറാച്ചി > പാകിസ്ഥാനും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ മൂന്ന് ട്വന്റി 20 മത്സരങ്ങള്‍ കളിക്കും. നവംബറിലാണ് മത്സരം. ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തമ്മില്‍ ഇതില്‍ ധാരണയായി. വിന്‍ഡീസ് ടീം ഇതിനായി പാകിസ്ഥാനിലെത്തും.

ശ്രീലങ്കയുമായി ഒരു ട്വന്റി 20 കളിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബര്‍ 29നാണ് അത്. മത്സരം നടന്നാല്‍ 2009ന് ശേഷം ആദ്യമായായിരിക്കും പാകിസ്ഥാനില്‍ രാജ്യാന്തര മത്സരം നടക്കുന്നത്. ശ്രീലങ്കന്‍ ടീമിന് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് വിദേശ ടീമുകള്‍ പാക് പര്യടനം ഒഴിവാക്കിയത്.
 

പ്രധാന വാർത്തകൾ
Top