Top
21
Tuesday, November 2017
About UsE-Paper

ബംഗളൂരു മുന്നോട്ട്

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌


പ്യോങ്യാങ് > ബംഗളൂരു എഫ്സി എഎഫ്സി കപ്പ് ഇന്റര്‍ സോണല്‍ ഫൈനലില്‍ കടന്നു. രണ്ടാംപാദ സെമിയില്‍ ഉത്തര കൊറിയന്‍ ക്ളബ് ഏപ്രില്‍25 എസ്സിയെ ഗോള്‍രഹിതമായി കുരുക്കിയാണ് ബംഗളൂരുവിന്റെ മുന്നേറ്റം. ആദ്യപാദത്തില്‍ ബംഗളൂരു 3-0ന് ജയിച്ചിരുന്നു. താജിക്കിസ്ഥാന്‍ ക്ളബ് എഫ്സി ഇസ്റ്റികോല്‍ ആണ് ഇന്റര്‍ സോണ്‍ ഫൈനലില്‍ ബംഗളൂരുവിന്റെ എതിരാളി. നവംബര്‍ നാലിനാണ് മത്സരം. ജയിക്കുന്ന ടീം എഎഫ്സി കപ്പ് പ്രധാന ഫൈനലിലേക്ക് മുന്നേറും.

Categories