Top
24
Sunday, September 2017
About UsE-Paper

സിന്ധുവിന് ജയം, പ്രണോയ് തോറ്റു

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌


സിയോള്‍ > കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ പി വി സിന്ധു, പി കശ്യപ്, സമീര്‍ വര്‍മ എന്നിവര്‍ ആദ്യ റൌണ്ട് കടന്നു. എച്ച് എസ് പ്രണോയും സൌരഭ് വര്‍മയും തോറ്റു.
വനിതാ സിംഗിള്‍സില്‍ സിന്ധു ഹോങ് കോങ്ങിന്റെ എന്‍ഗാന്‍ യി ചിയുങ്ങിനെ തോല്‍പ്പിച്ചു (21-13, 21-8). പുരുഷന്‍മാരില്‍ കശ്യപ് ചൈനീസ് തായ്പേയുടെ സു ജെന്‍ ഹാവോയെ മറികടന്നു (21-13, 21-16). യോഗ്യതാ റൌണ്ട് കളിച്ചാണ് കശ്യപ് പ്രധാന റൌണ്ടിലെത്തിയത്. സമീര്‍ തായ്ലന്‍ഡിന്റെ താനോങ്സാക് സീന്‍സോംബൂണ്‍സുക്കിനെ കീഴടക്കി (21-13, 21-23, 21-9).

സൌരഭ് ജപ്പാന്റെ കെന്റ നിഷിമോട്ടോയോട് തോറ്റു (21-18, 13-21, 19-21). പ്രണോയിയെ കാ ലോങ് അന്‍ഗുസ് തോല്‍പ്പിച്ചു (17-21, 23-21, 14-21).

Categories