19 September Wednesday

ഫൈനലിൽ പിറ്റാന റഫറി

വെബ് ഡെസ്‌ക്‌Updated: Saturday Jul 14, 2018


മോസ്കോ
ഫ്രാൻസ്‐ക്രൊയേഷ്യ ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുക അർജന്റീനിയൻ റഫറി നെസ്ടോർ പിറ്റാന. ലോകകപ്പിന്റെ ഉദ്ഘാടനമത്സരത്തിലും പിറ്റാനയായിരുന്നു റഫറി. മുമ്പ് നടനായിരുന്നു  ഈ നാൽപ്പത്തെട്ടുകാരൻ.

ഫ്രാൻസ്‐ഉറുഗ്വേ ക്വാർട്ടർ ഫൈനലിലും പിറ്റാനയായിരുന്നു കളിനിയന്ത്രിച്ചത്. ക്രൊയേഷ്യ‐ഡെൻമാർക്ക് പ്രീക്വാർട്ടർ, മെക്സികോ‐സ്വീഡൻ എന്നിവയാണ് പിറ്റാന നിയന്ത്രിച്ച മറ്റ് കളികൾ. ബ്രസീൽ ലോകകപ്പിൽ നാലു മത്സങ്ങളിൽ കളി നിയന്ത്രിച്ചിട്ടുണ്ട്. ലൂസേഴ്സ് ഫൈനൽ ഇറാനിയൻ റഫറി അലിറെസ ഫഘാനി നിയന്ത്രിക്കും.
 

പ്രധാന വാർത്തകൾ
Top