19 November Monday

ഖത്തർ ലോകകപ്പ് 2022 നവംബറിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018

അടുത്ത ലോകകപ്പ് ഫുട്ബോളിനുള്ള സമയക്രമം പ്രഖ്യാപിച്ചു. 2022 നവംബർ 21നാണ് കിക്കോഫ്. ഡിസംബർ 18ന് ഫൈനൽ. സാധാരണ ജൂൺ‐ജൂലൈ മാസങ്ങളിൽ നടക്കുന്ന ലോകകപ്പ്  ഖത്തറിലെ ചൂട് കണക്കിലെടുത്താണ് നവംബറിലേക്ക് മാറ്റുന്നത്. 

32 ടീമുകൾ പങ്കെടുക്കുന്ന അവസാന ലോകകപ്പാണിത്. 2026ലെ ലോകകപ്പു മതൽ 48 ടീമുകളുണ്ടാകും. അമേരിക്ക, കനഡ, മെക്സിക്കോ എന്നിവർ സംയുക്ത ആതിഥേയരാകും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top