20 September Thursday
ഇരുവിഭാഗങ്ങളിലും ഇംഗ്ലണ്ടിനോട്‌ തോറ്റു

ഹോക്കിയിൽ മെഡലില്ല

വെബ് ഡെസ്‌ക്‌Updated: Saturday Apr 14, 2018


ഗോൾഡ് കോസ്റ്റ് > കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ പുരുഷ‐വനിത ഹോക്കി ടീമുകൾ നിരാശപ്പെടുത്തി. വെങ്കലമെഡലിനുള്ള മത്സരത്തിൽ ഇരുടീമും തോറ്റു. ഇംഗ്ലണ്ടിനോടാണ് ഇരുടീമും പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ടുഗോളിനാണ് പുരുഷ ടീമിനെ ഇംഗ്ലീഷുകാർ തോൽപ്പിച്ചത്. ആദ്യക്വാർട്ടറിൽതന്നെ സാം വാർഡിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തി. പെനൽറ്റി കോർണറിലൂടെയായിരുന്നു ഗോൾ. വരുൺകുമാർ ഇന്ത്യക്കായി സമനില നേടി. എന്നാൽ, 43 മിനിറ്റിൽ വാർഡ് ഇംഗ്ലണ്ടിന് വീണ്ടും ലീഡ് സമ്മാനിച്ചു. 2010ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസിലും 2014ലെ ഗ്ലാസ്കോ ഗെയിംസിലും പുരുഷ ടീം വെള്ളി സ്വന്തമാക്കിയിരുന്നു. എന്നാൽ ഇക്കൂറി മോശം പ്രകടനമാണ് ടീം നടത്തിയത്.
എതിരില്ലാത്ത ആറു ഗോളിനാണ് വനിതകളുടെ തോൽവി. മാഞ്ചസ്റ്റർ ഗെയിംസിൽ സ്വർണം നേടിയതാണ് വനിതാ ടീമിന്റെ ഏറ്റവും മികച്ച പ്രകടനം.

പ്രധാന വാർത്തകൾ
Top