19 January Saturday

റൊണോൾഡോയുടെ ഡിഎൻഎ പരിശോധിച്ചേക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019


ടൂറിൻ
യുവന്റസ‌് സൂപ്പർതാരം ക്രിസ‌്റ്റ്യാനോ റൊണാൾഡോയ‌്ക്കെതിരായ ലൈംഗികാരോപണക്കേസ‌ിൽ പുതിയ നീക്കവുമായി അന്വേഷണസംഘം. പുനരന്വേഷണം നടത്തുന്ന ലാസ‌് വെഗാസ‌് പൊലീസ‌് റൊണാൾഡോയുടെ ഡിഎൻഎ സാമ്പിള്‍ ആവശ്യപ്പെട്ടു. എത്രയുംവേഗം സാമ്പിളുകള്‍ കൈമാറണമെന്നാണ‌് അന്വേഷണസംഘത്തിന്റെ നിർദേശം.

എന്നാൽ, ഇത‌് അന്വേഷണത്തിന്റെ ഭാഗമായുള്ള സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന‌് റൊണാള്‍ഡോയുടെ അഭിഭാഷകൻ പറഞ്ഞു.
 2009 ൽ ലാസ‌് വെഗാസിലെ ഹോട്ടൽ മുറിയിൽവച്ച‌് റൊണാൾഡോ കാത‌്റിൻ മയോർഗ എന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ‌് കേസ‌്. പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ‌് കേസ‌് വീണ്ടും അന്വേഷിക്കുന്നത‌്.

വാർത്ത കെട്ടിച്ചമച്ചതാണെന്നും തന്റെ പേരുപറഞ്ഞ‌് പ്രശസ‌്തയാകാനാണ‌് യുവതിയുടെ ശ്രമമെന്നുമാണ‌്  റൊണാൾഡോയുടെ വാദം


പ്രധാന വാർത്തകൾ
Top