19 January Saturday

മുള്ളർക്ക‌് പ്രീ‐ക്വാർട്ടർ നഷ്ടമാകും

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019


ബർലിൻ
ബയേൺ മ്യൂണിക്കിന്റെ തോമസ‌് മുള്ളർക്ക‌് രണ്ട‌് യൂറോപ്യൻ മത്സരങ്ങളിൽനിന്ന‌് വിലക്ക‌്. ഇതോടെ ചാമ്പ്യൻസ‌് ലീഗ‌് പ്രീ‐ക്വാർട്ടറിലെ രണ്ട‌് മത്സരങ്ങളും നഷ്ടമാകും. ലിവർപൂളുമായാണ‌് ബയേണിന്റെ മത്സരം. ആദ്യപാദം ഫെബ്രുവരി 19ന‌് ആൻഫീൽഡിലും രണ്ടാംപാദം മാർച്ച‌് 13ന‌് മ്യൂണിക്കിലുമാണ‌്‌. ചാമ്പ്യൻസ‌് ലീഗിലെ അവസാന മത്സരത്തിൽ അയാക‌്‌സ‌് ആംസ‌്റ്റർഡാമിന്റെ നിക്കോളാസ‌് തഗ്ലിയാഫിക്കോവിനെ ചവിട്ടിയതിനാണ‌് ശിക്ഷ. അപ്പോൾത്തന്നെ മുള്ളർക്ക‌് ചുവപ്പുകാർഡ‌് കിട്ടി. മുള്ളർക്ക‌് കളിജീവിതത്തിൽ കിട്ടിയ ആദ്യ ചുവപ്പുകാർഡ‌് കൂടിയായി ഇത‌്. കളിക്കുശേഷം സാമൂഹ്യമാധ്യമത്തിലൂടെ മുള്ളർ മാപ്പ‌ുചോദിച്ചു. മത്സരം 3–-3ൽ അവസാനിച്ചു. ഇതുവരെ 107 ചാമ്പ്യൻസ‌് ലീഗ‌് മത്സരങ്ങൾ കളിച്ച ഈ ഇരുപത്തൊമ്പതുകാരൻ 42 ഗോളുകളുമടിച്ചു.
വിലക്കിനെതിരെ മുള്ളർ അപ്പീൽ നൽകും.
 


പ്രധാന വാർത്തകൾ
Top