Top
24
Friday, November 2017
About UsE-Paper

ലങ്കക്കെതിരെ പാണ്ഡ്യ കളിക്കില്ല

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > ശ്രീലങ്കക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് ഓള്‍റൌണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കി. 14ന് കൊല്‍ക്കത്തയിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ജോലിഭാരം കൂടുന്നുവെന്ന കാരണത്താലാണ് പാണ്ഡ്യയെ ഒഴിവാക്കിയത്. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പോകാനാണ് പാണ്ഡ്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ചാമ്പ്യന്‍സ് ട്രോഫിമുതല്‍ 30 മത്സരങ്ങളില്‍ പാണ്ഡ്യ കളിച്ചു. ഇന്ത്യന്‍ ടീം ആകെ 33 മത്സരങ്ങളാണ് കളിച്ചത്. ഏകദിനത്തില്‍ 147.2 ഓവറും എറിഞ്ഞു. മറ്റ് ബൌളര്‍മാരെക്കാള്‍ കൂടുതലാണിത്. പരിക്കിനുള്ള സാധ്യത കൂടുതലാണെന്ന കാരണത്താലാണ് പാണ്ഡ്യയെ മാറ്റിനിര്‍ത്തുന്നത്. ശ്രീലങ്കക്കെതിരെയായിരുന്നു പാണ്ഡ്യയുടെ ടെസ്റ്റ്ക്രിക്കറ്റിലെ അരങ്ങേറ്റം. അരസെഞ്ചുറിയും സെഞ്ചുറിയും സ്വന്തമാക്കി. ഓസ്ട്രേലിയുമായുള്ള ഏകദിന പരമ്പരയില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.

പേസര്‍മാരായ ഉമേഷ് യാദവിനും മുഹമ്മദ് ഷമിക്കും അവസരം കിട്ടി. സ്പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ടെസ്റ്റ്ടീമില്‍ തുടര്‍ന്നു. നാല് താരങ്ങള്‍ക്കും ഏകദിന, ട്വന്റി-20 മത്സരങ്ങളില്‍ അവസരം കിട്ടിയിരുന്നില്ല.

ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, മുരളി വിജയ്, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ.

Categories