24 October Wednesday

ഇന്ത്യൻ ഏകദിന ടീം പ്രഖ്യാപനം : ഋഷഭ‌് പന്തിന‌് സാധ്യത

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018


ന്യൂഡൽഹി
വെസ‌്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ‌്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന‌് പ്രഖ്യാപിക്കും. അടുത്തമാസം ആരംഭിക്കുന്ന ഓസ‌്ട്രേലിയൻ പര്യടനവുംകൂടി പരിഗണിച്ചാണ‌് ടീമിനെ തെരഞ്ഞെടുക്കുക. അടുത്തവർഷം നടക്കുന്ന ലോകകപ്പും സെലക്ടർമാരുടെ മനസ്സിലുണ്ട‌്. ഏഷ്യാ കപ്പ‌് നേടിയ ടീമിൽ മാറ്റങ്ങളുണ്ടാകാനാണ‌് സാധ്യത. അഞ്ച‌് മത്സരങ്ങളാണ‌് വിൻഡീസിനെതിരായ പരമ്പരയിൽ. ആദ്യ മൂന്ന‌് ഏകദിനങ്ങൾക്കുള്ള  ടീമിനെയായിരിക്കും പ്രഖ്യാപിക്കുക.

മഹേന്ദ്ര സിങ‌് ധോണിയുടെ മോശം ഫോമാണ‌് സമീപകാലത്ത‌്   ഇന്ത്യ നേരിടുന്ന വെല്ലുവിളി. അടുത്ത ലോകകപ്പുവരെ ധോണി തുടർന്നേക്കുമെന്നാണ‌് സൂചന.

പരിചയസമ്പത്തും വിക്കറ്റ‌് കീപ്പിങ്ങിലെ മികവുമാണ‌് ധോണിക്ക‌് തുണ. യുവതാരം ഋഷഭ‌് പന്ത‌് ടെസ‌്റ്റ‌് ക്രിക്കറ്റിൽ മികച്ച പ്രകടനമാണ‌് നടത്തുന്നത‌്. പക്ഷെ, വിക്കറ്റ‌് കീപ്പിങ്ങിൽ ശരാശരി നിലവാരമാണ‌്. പന്തിനെ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ‌് ബിസിസിഐ നൽകുന്ന സൂചന. ആറ‌്, ഏഴ‌് നമ്പറിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പന്തിന‌് കഴിഞ്ഞേക്കുമെന്ന‌് ബിസിസിഐ കണക്കൂകൂട്ടന്നു.

മധ്യനിരയിൽ പ്രശ‌്നങ്ങൾ അവസാനിക്കുന്നില്ല. ധോണി, ദിനേശ‌് കാർത്തിക‌്, കേദാർ ജാദവ‌്, മനീഷ‌് പാണ്ഡെ, ലോകേഷ‌് രാഹുൽ എന്നിവർക്കാർക്കും മികച്ച പ്രകടനം പുറത്തെടുക്കാനാകുന്നില്ല. ഏഷ്യാ കപ്പിൽ വിശ്രമത്തിലായിരുന്ന ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലി തിരിച്ചെത്തും. കോഹ‌്‌ലിക്ക‌് പകരം ഇടംനേടിയ അമ്പാട്ടി റായുഡു ടീമിൽ തുടരാനാണ‌് സാധ്യത. ഏഷ്യാ കപ്പിൽ റായുഡു നല്ല പ്രകടനം കാഴ‌്‌ചവച്ചു.
ദിനേശ‌് കാർത്തിക‌്, മനീഷ‌് പാണ്ഡെ എന്നിവരുടെ കാര്യത്തിൽ സംശയമാണ‌്. കിട്ടിയ അവസരം മുതലാക്കാൻ ഇരുവർക്കും സാധിക്കുന്നില്ല. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ കേദാർ ജാദവിനെയും പരിഗണിച്ചേക്കില്ല.

ടെസ‌്റ്റ‌ിൽ കളിക്കാതിരുന്ന പേസർമാരായ ജസ‌്പ്രീത‌് ബുമ്രയും ഭുവനേശ്വർ കുമാറും ഏകദിന ടീമിൽ തിരിച്ചെത്തും. അക‌്സർ പട്ടേലിന‌് പരിക്കേറ്റതിനാൽ ഇടംകിട്ടിയ രവീന്ദ്ര ജഡേജയും തുടർന്നേക്കും.


പ്രധാന വാർത്തകൾ
Top