19 November Monday

സെറ്റ്പീസിൽ ഇംഗ്ലണ്ട് കസറും, ക്രൊയേഷ്യ വിളറും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018


റഷ്യൻ ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ഗോളിലേറെയും സെറ്റ്പീസുകളിൽനിന്ന്. അടിച്ച 11 ഗോളിൽ എട്ടും സെറ്റ് പീസുകളിൽനിന്നാണ്. 73 ശതമാനം. 1966ൽ പോർച്ചുഗലും എട്ട് ഗോൾ സെറ്റ്പീസുകളിൽനിന്ന് നേടിയിരുന്നു. ഈ ലോകകപ്പിൽ അഞ്ചുപേരാണ് ഇംഗ്ലണ്ടിനായി ഗോളടിച്ചത്. 1954, 1998, 2002 വർഷങ്ങളിലാ ണ് ഇതിനുമുമ്പ് അഞ്ച് കളിക്കാർ ഗോളടിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിൽ 15 തവണ ഇംഗ്ലണ്ട് ലക്ഷ്യത്തിലേക്ക് അടിപായിച്ചു. അടുത്ത മൂന്നു മത്സരങ്ങളിൽ അത് ആറെണ്ണമായി കുറഞ്ഞു.

കൂടുതൽ സെറ്റ്പീസ് ഗോളുകൾ വഴങ്ങിയത് ക്രൊയേഷ്യയാണ്. വഴങ്ങിയതിൽ 75 ശതമാനം സെറ്റ്പീസുകളിൽനിന്നാണ്.    

പ്രധാന വാർത്തകൾ
Top