26 September Wednesday

കെയ്നിനെ ഞങ്ങൾ കൈകാര്യംചെയ്യും‐ ഡാലിച്ച്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018


മോസ്കോ
അർജന്റീനയുടെ ലയണൽ മെസിയെ കൈകാര്യംചെയ്ത ഞങ്ങൾക്ക് ഇംഗ്ലണ്ടിന്റെ ഹാരി കെയ്നിനെയും നിയന്ത്രിക്കാൻകഴിയുമെന്ന് ക്രൊയേഷ്യൻ പരിശീലകൻ സ്ലാട്കോ ഡാലിച്ച്. ഇംഗ്ലണ്ടിന്റെ കെയ്നും റഹീം സ്റ്റെർലിങ്ങും അപകടകാരികളാണ്. ഇവർക്ക് പ്രത്യക്ഷമായ ദൗർബല്യങ്ങളില്ല. എന്നാൽ ഞങ്ങൾ  ഇംഗ്ലണ്ടിനെ പേടിക്കുന്നില്ല. സ്വന്തം ശക്തിയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്.

കെയ്നിനെ തടയുകയെന്നത് എളുപ്പമല്ല. പക്ഷേ, മെസിയെയും ക്രിസ്റ്റ്യൻ എറിക്സണിനെയും നിയന്ത്രിച്ച ഞങ്ങൾക്ക് ഇംഗ്ലീഷ്താരത്തെയും നിയന്ത്രിക്കാൻകഴിയും. ഇംഗ്ലണ്ടിനെ നേരിടാൻ ക്രൊയേഷ്യ തയ്യാറാണ്‐ ഡാലിച്ച് പറഞ്ഞു.

ഇംഗ്ലീഷ്നിരയിൽ ഏറ്റവും അപകടകാരി സ്റ്റെർലിങ് ആണ്. മികച്ചവേഗമുള്ള  മാഞ്ചസ്റ്റർ സിറ്റി താരം കെയ്നുമായി ചേരുമ്പോൾ അപകടം കൂടുമെന്നും ഡാലിച്ച് പറഞ്ഞു.




 

പ്രധാന വാർത്തകൾ
Top