22 November Thursday

യുണൈറ്റഡ‌് ജയം അർഹിച്ചില്ല: റൊണാൾഡോ

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018


ടൂറിൻ
യുവന്റസിനെതിരെ മാഞ്ചസ‌്റ്റർ യുണൈറ്റഡ‌് ജയം അർഹിച്ചിരുന്നില്ലെന്ന‌് സൂപ്പർതാരം ക്രിസ‌്റ്റ്യാനോ റൊണാൾഡോ. റൊണോയുടെ മിന്നുംഗോളിൽ മുന്നിട്ടുനിന്ന യുവന്റസ‌് അവസാനനിമിഷംവീണ രണ്ടു ഗോളിൽ തോൽക്കുകയായിരുന്നു.

കളിയിൽ 90 മിനിറ്റും തങ്ങൾക്കായിരുന്നു ആധിപത്യമെന്നും റോണോ പറഞ്ഞു. നിരവധി അവസരങ്ങൾ ലഭിച്ചു. എന്നാൽ, അവസാനം അലസത കാണിച്ചു. അതിനു ശിക്ഷ കിട്ടി. യുണൈറ്റഡ‌് ജയിക്കാനായി ഒന്നുംചെയ‌്തില്ല. ഭാഗ്യത്തെക്കുറിച്ച‌് ആരും പറയരുത‌്. അവരവരുടെ ഭാഗ്യം അവരവർ കണ്ടെത്തേണ്ടതാണ‌്. ഇവിടെ ഞങ്ങൾ കളി അവർക്ക‌് സമ്മാനിക്കുകയായിരുന്നു.  ഗ്രൂപ്പിൽ ഞങ്ങളാണ‌് തലപ്പത്ത‌്. അതിനാൽ തലയുയർത്തിത്തന്നെ നടക്കും–- റോണോ പറഞ്ഞു.


പ്രധാന വാർത്തകൾ
Top