21 November Wednesday

ഉയിർക്കുമോ ബയേൺ

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

ബയേൺ താരങ്ങൾ


ബെർലിൻ
ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിന‌് ജർമൻ ലീഗിൽ നാളെ നിർണായക മത്സരം. ബൊറൂസിയ ഡോർട്ട‌്മുണ്ടുമായാണ‌് ഏറ്റുമുട്ടൽ. സീസണിൽ ആദ്യമായാണ‌്  ഇവർ ഏറ്റുമുട്ടുന്നത‌്. ഒന്നാംപടിയിലുള്ള മുൻചാമ്പ്യൻമാരായ ഡോർട്ട‌്മുണ്ട‌് മിന്നുന്നഫോമിലാണ‌്. നടപ്പുസീസണിൽ ജർമൻ ലീഗിൽ തോൽവി അറിഞ്ഞിട്ടില്ല. 10 കളിയിൽനിന്ന‌് 24 പോയിന്റാണ‌് ഒന്നാപടിയിലുള്ള ഡോർട്ട‌്മുണ്ടിനുള്ളത‌്. ചാമ്പ്യൻസ‌് ലീഗ‌് രണ്ടാംപാദത്തിൽ അത‌്‌ലറ്റികോ മാഡ്രിഡിനോട‌് മാത്രമാണ‌് ഈസീസണിൽ ഡോർട്ട‌്മുണ്ട‌് തോറ്റത‌്.

അതേസമയം, തുടർച്ചയായി ഏഴാം കിരീടം ലക്ഷ്യമിട്ട‌്  ക്രൊയേഷ്യക്കാരനായ പുതിയ കോച്ച‌് നിക്കോ കൊവാച്ച‌ിന്റെ കീഴിൽ ഇറങ്ങിയ ബയേണിന‌് തുടക്കംപിഴച്ചു. ആദ്യ നാലുകളിക്ക‌ുശേഷമാണ‌് ജേതാക്കൾ വിജയവഴി കണ്ടെത്തിയത‌്. കഴിഞ്ഞ ജർമൻ കപ്പ‌് ഫൈനലിൽ ബയേണിനെ അട്ടിമറിച്ച‌് ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിന‌് കിരീടം സമ്മാനിച്ച കൊവാച്ചി‌ന‌് സീസണിന്റെ തുടക്കത്തിൽ വലിയ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല. 10 കളിയിൽനിന്ന‌് ആറ‌് ജയവുമായി  പോയിന്റ‌് പട്ടികയിൽ മൂന്നാം സ്ഥാനത്താണ‌് നിലവിൽ ബയേൺ. അവസാന മത്സരത്തിൽ എഇകെ ഏതൻസിനെ രണ്ടുഗോളിന‌് തകർത്തു. കഴിഞ്ഞ സീസണിൽ ഗോളടിച്ച‌് കൂട്ടിയ റോബർട്ടോ ലെവൻഡോവ‌്സ‌്കി ഫോമിലെത്തിയത‌് കൊവാച്ചിന‌് ആത്മവിശ്വാസം പകരുന്നുണ്ട‌്. എന്നാൽ, ഡോർട്ട‌്മുണ്ടുമായുള്ള മത്സരത്തിന‌് മുമ്പ‌് ടീം  ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ‌് കൊവാച്ചിന്റെ അഭിപ്രായം. ശനിയാഴ‌്ച അവരുടെ തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ കുറച്ചുകൂടി കഠിനമായി അധ്വാനിക്കേണ്ടി വരും. നാൽപ്പത്തേഴു-കാരനായ കൊവാച്ച‌് പറഞ്ഞു.
കഴിഞ്ഞ സീസണിന്റെ ആദ്യ മൂന്നുമാസവും ഡോര്‍ട്ട‌്മുണ്ടിനെക്കാള്‍ അഞ്ചുപോയിന്റ് പിറകിലായിരുന്നു ബയേണ്‍. എന്നാൽ അവസാനഘട്ടത്തിൽ ശക്തമായി തിരിച്ചുവരുകയായിരുന്നു.

ചാമ്പ്യൻസ‌് ലീഗിൽ ഏറെക്കുറെ കുഴപ്പമില്ലാത്ത സാഹചര്യമാണ‌് ബയേണിന‌്. നാലുകളിയിൽനിന്ന‌് മൂന്നു ജയവുമായി ഗ്രൂപ്പ‌് ഇയിൽ ഒന്നാമതാണ‌്‌.
 


പ്രധാന വാർത്തകൾ
Top