17 November Saturday

കളിജീവിതത്തിലെ ഏറ്റവും സങ്കടകരമായ നിമിഷം: നെയ്‌മർ

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

മോസ്കോ

ലോകകപ്പ് ക്വാർട്ടറിൽ ബൽജിയത്തിനോട് തോറ്റ് പുറത്തായത് കളിജീവിതത്തിലെ ഏറ്റവും സങ്കടകരമായ നിമിഷമായിരുന്നുവെന്ന് ബ്രസീൽ സ്ട്രൈക്കർ നെയ്മർ. ടൂർണമെന്റിൽ കൂടുതൽ മുന്നോട്ടുപോകാൻ കഴിയാത്തതിൽ കടുത്ത വേദനയുണ്ട്. ചരിത്രംകുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾവന്നത്. പക്ഷേ, ഞങ്ങൾ പരാജയപ്പെട്ടുപ്പോയി. ബ്രസീലിന്റെ ലോകകപ്പ്ടീമിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ടീമിലെ എല്ലാവരെക്കുറിച്ചും അഭിമാനമാണ്‐ നെയ്മർ പറഞ്ഞു.

പ്രധാന വാർത്തകൾ
Top